തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് മോഡലിൽ കെ.എസ്.ഇ.ബിയിലും ഉപകമ്പനി വരുന്നു. വൈദ്യുതി മേഖലയിലെ നിർമാണത്തിനും പരിപാലനത്തിനുമായി 'കെ-പിസ്‌ക്' അഥവാ കേരള പവർ ഇൻഫ്രാസ്ട്ക്ചർ ആൻഡ് സർവീസസ് കമ്പനിയാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി ബോർഡ് കഴിഞ്ഞ ദിവസം ചർച്ച നടത്തി. കെഎസ്ഇബിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുത്തു തോൽപ്പിക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന വ്യക്തമാക്കി.2019 സെപ്റ്റംബറിൽ കൊണ്ടുവന്ന റീസ്ട്രക്ചറിങ് റിപ്പോർട്ടാണ് കെഎസ്ഇബി വീണ്ടും പൊടി തട്ടിയെടുത്തെത്തത്. 33,66,110 കെവി സബ്‌സ്റ്റേഷനുകളുടെ നിർമാണവും പരിപാലനവും പ്രവർത്തനവും ഉപകമ്പനിയെ ഏൽപ്പിക്കാം. വെവ്വേറെ കോൺട്രാക്ട് കൊടുക്കുന്ന സമ്പ്രദായം ഇതുവഴി ഒഴിവാക്കി കെഎസ്ഇബിക്ക് ഉണ്ടാകുന്ന അധിക ചെലവ് കുറച്ച് കാര്യക്ഷമതയോടെ പ്രവർത്തനം നടത്താമെന്നാണ് മാനേജ്‌മെൻറ് വാദം. എന്നാൽ ഏത് കാര്യത്തിനും മുൻകൂറായി പണമടച്ചു വേണം ഉപകമ്പനിയെ പ്രവർത്തിപ്പിക്കേണ്ടതെന്ന ആക്ഷേപമാണ് പ്രതിപക്ഷ തൊഴിലാളി സംഘടനയായ കേരള പവർ വർക്കേഴ് കോൺഗ്രസ് ഉയർത്തുന്നത്.കരാർ ജീവനക്കാരെ തിരികി കയറ്റാനുള്ള നീക്കവും ഉപകമ്പനിയുടെ മറവിൽ ഉണ്ടാകും. റീസ്ട്രക്ച്ചറിങ്ങിൻറെ പേരിൽ തൊഴിലാളിക്ക് മുകളിൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും സംഘടന പരാതിപ്പെടുന്നു. ഈ മാസം 15നുള്ളിൽ ആക്ഷേപം ബോധിപ്പിക്കാനാണ് തൊഴിലാളി സംഘടനകളോട് മാനേജ്‌മെൻറ് ആവശ്യപ്പെട്ടിരിക്കുന്നത്.
Saturday, 11 March 2023
Home
Unlabelled
'കെ-പിസ്‌ക്'; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് മോഡലിൽ കെ.എസ്.ഇ.ബിയിലും ഉപകമ്പനി വരുന്നു
'കെ-പിസ്‌ക്'; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് മോഡലിൽ കെ.എസ്.ഇ.ബിയിലും ഉപകമ്പനി വരുന്നു

About Weonelive
We One Kerala