മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചതായി സംശയം. മധ്യപ്രദേശിലെ ഉജ്ജയിനിൽ മുഖവും ശരീരത്തിൻ്റെ മുകൾ ഭാഗവും തകർന്ന നിലയിലാണ് 68 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് മരണപ്പെട്ടതാവാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.,ദയാറാം ബരോഡ് എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം ഒരിടത്തേക്ക് പോകാനിരിക്കുകയായിരുന്നു ഇയാൾ. വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതോടെ സുഹൃത്ത് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് മരിച്ചുകിടക്കുന്ന ദയാറാമിനെയാണ്. മൊബൈൽ ഫോണിൻ്റെ കഷ്ണങ്ങളും മൃതദേഹത്തിനരികെ ഉണ്ടായിരുന്നു.
Wednesday, 1 March 2023
Home
Unlabelled
മുഖം തകർന്ന് വൃദ്ധൻ മരിച്ച നിലയിൽ; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്ന് സംശയം
മുഖം തകർന്ന് വൃദ്ധൻ മരിച്ച നിലയിൽ; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്ന് സംശയം

About Weonelive
We One Kerala