പ്രവാസി ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സമർപ്പിക്കൽ ഒഴിവാക്കണം: കെ.സുധാകരൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 24 April 2023

പ്രവാസി ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സമർപ്പിക്കൽ ഒഴിവാക്കണം: കെ.സുധാകരൻ


ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സർക്കാർ ക്വോട്ട വഴി തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ പാസ്‌പോർട്ട് സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ്  കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. ഇ-വിസ സൗകര്യം ലഭ്യമായിതനാല്‍  പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല. എന്നിട്ടും  തീർഥാടകര്‍ അവരുടെ  ഒറിജിനൽ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കുന്നതാണ് നിലവിലെ നടപടിക്രമം. ഇത്തരത്തില്‍ അനാവശ്യമായി പാസ്‌പോർട്ട് സമർപ്പിക്കുന്നത് പ്രവാസികളായ മലയാളി തീർഥാടകർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഇവരിൽ നല്ലൊരു ശതമാനവും ആദ്യ ഗഡു ആദ്യമേ അടച്ചവരാണ്.  ഈ രീതിയില്‍  നേരത്തെപാസ്‌പോർട്ട് സമർപ്പിക്കുമ്പോള്‍  40 ദിവസത്തെ കാലാവധിക്ക് പകരം 60-70 ദിവസം ഹജ്ജിനായി ആകെ ലീവെടുക്കേണ്ടി വരുന്നു.അത് അവരുടെ ജോലിയെ ഉൾപ്പെടെ ബാധിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ പ്രവാസി തീർഥാടകരുടെ സൗകര്യത്തിനായി ഇ-വിസ ലഭ്യത കണക്കിലെടുത്ത് പാസ്‌പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം നീട്ടുകയോ പാസ്‌പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ ചെയ്യണമെന്ന് സുധാകരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Post Top Ad