മുസംബിയും ആപ്പിളും കൊണ്ട് ഇതുപോലൊരു റിഫ്രഷിങ് ഡ്രിങ്ക് തയ്യാറാക്കി നോക്കൂ. ചേരുവകൾ മുസംബി - 2 , ആപ്പിൾ - 1 പഞ്ചസാര - 1/2 കപ്പ് പുതിനയില - ആവശ്യത്തിന് ഇഞ്ചി - ഒരു കഷ്ണം ,.ഐസ് ക്യൂബ്സ് - 1/2 കപ്പ് വെള്ളം - 1 കപ്പ്.
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്കു മുസംബി അരിഞ്ഞത്, ആപ്പിൾ അരിഞ്ഞത്, ഇഞ്ചി, പുതിനയില, പഞ്ചസാര, ഐസ് ക്യൂബ്സ്, ..വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്തു കുറച്ചു ഐസ് ക്യൂബ്സ് കൂടെ ഇട്ടു തണുപ്പോടെ വിളമ്പാം