ഇന്ത്യൻ സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 23 April 2023

ഇന്ത്യൻ സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു




കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം.വി. ശങ്കരൻ എന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു.

ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ. കണ്ണൂർ വാരത്ത് ശങ്കർ ഭവനിലായിരുന്നു താമസം.

1924 ജൂൺ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായി ജനനം. സർക്കസ് കലയോടുള്ള അഭിനിവേശംമൂലം 1938-ൽ തലശ്ശേരി ചിറക്കരയിൽ, പിൽക്കാലത്ത് സർക്കസ് കുലപതിയായ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കളരിയിൽ ചേർന്നു. അതിനിടെ ജ്യേഷ്ഠന് പിന്നാലെ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. നാലരവർഷത്തോളം പട്ടാളത്തിൽ തുടർന്ന അദ്ദേഹം സ്വയം വിരമിച്ചു. 1946-ൽ കൊൽക്കത്തയിലെ പ്രശസ്തമായ ബോസ്ലിയൻ സർക്കസിൽ ചേർന്നു. ഹൊറിസോണ്ടൽ ബാറിൽ കലാകാരനായിരുന്നു. തുടർന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷണൽ സർക്കസിലും ഗ്രേറ്റ് ബോംബെ സർക്കസിലും ചേർന്നു.

സാമ്പത്തികപ്രശ്നം കാരണം തകർന്ന വിജയ സർക്കസ് ശങ്കരനും കൂട്ടുകാരനും ചേർന്ന് ഏറ്റെടുത്തു. പിന്നീടാണ് ജെമിനി സർക്കസ് എന്ന പേരിൽ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ കലാകാരൻമാരെയും വന്യമൃഗങ്ങളെയും സർക്കസിൽ അണിനിരത്തി ജെമിനിയെ ശ്രദ്ധേയമാക്കി. 1977-ൽ ജംബോ സർക്കസ് കൂടി ശങ്കരൻ ഏറ്റെടുത്തു.

ചൈനയിൽ നടന്ന ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. സർക്കസിലെ സേവനം മാനിച്ച് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. അവസാനകാലത്ത് ടി.കെ.എം. ട്രസ്റ്റിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരവും ലഭിച്ചു.

സർക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സർക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമേ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.

ഭാര്യ: ശോഭന. മക്കൾ: അജയ് ശങ്കർ, അശോക് ശങ്കർ, ഡോ. രേണുശങ്കർ (പ്രൊഫ., മെൽബൺ ഓസ്ട്രേലിയ). മരുമക്കൾ: പൂർണിമ അജയ് ശങ്കർ, സുനിതാ അശോക് ശങ്കർ, പ്രദീപ് നായർ (കംപ്യൂട്ടർ എൻജിനിയർ മെൽബൺ, ഓസ്ട്രേലിയ). സഹോദരങ്ങൾ: എം. ബാലൻ (മുംബൈ), പരേതരായ എം. കൃഷ്ണൻ നായർ, എം. കണ്ണൻ നായർ, മൂർക്കോത്ത് കുഞ്ഞിരാമൻ, എം. നാരായണൻ, എം. ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്

Post Top Ad