മുസ്ലിം ഈദുൽ ഫിത്വർ ആഘോഷിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 22 April 2023

മുസ്ലിം ഈദുൽ ഫിത്വർ ആഘോഷിച്ചു


ആത്മവിശുദ്ധിയുടെ നറുനിലാവ് പെയ്ത വിശുദ്ധ മാസത്തിൻ്റെ പരിസമാപ്തിയായി മുസ്ലിംകൾ ഇന്ന് ഈദുൽ ഫിത്വർ ( ചെറിയ പെരുന്നാൾ) ഭക്തിപൂർവ്വം ആഘോഷിച്ചു.30 രാപകലുകളുടെ ധന്വ തതോടെയാണ് ഇത്തവണ ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്തത്

റമദാൻ 30 പൂർത്തിയാക്കിയ ഇന്നലെ സന്ധ്യയോടെ തക്ബീർ ധ്വനികളോടൊപ്പം ഫിത്വർ സക്കാത്ത് വിതരണം ചെയ്ത് കൊണ്ട് വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുകയായിരുന്നു.പുണ്യങ്ങളുടെ നിറവസന്തം തീർത്ത റമദാനിൽ നേടിയ പവിത്ര ജീവിതത്തിൽ മുഴുവൻ കാത്തുസൂക്ഷിക്കണമെന്ന് പ്രതിജ്ഞ ചെയ്താണ് വിശ്വാസികൾ റമദാനിനെ യാത്രയയച്ചത്.അഞ്ച് വെള്ളിയാഴ്ചകൾ ലഭിച്ചു എന്ന പ്രത്യേകതയും ഇത്തവണത്തെ റമദാനിലുണ്ടായിരുന്നു. റമദാനിലെ അവസാന ദിവസവും വെള്ളിയാഴ്ചയായിരുന്നു.


പുത്തനുടുപ്പുകൾ അണിഞ്ഞും അത്തർ പൂശിയും വിശ്വാസികൾ ഈദ്യഗാഹുകളിലും പള്ളികളിലും പ്രാർത്ഥനക്ക് കൂട്ടം കൂട്ടമായി എത്തി.പെരുന്നാൾ നമസക്കാരാനന്തരം പരസ്പരം ആശ്ലേഷിച്ചും ആശംസകൾ നേർന്നും സ്നേഹം പങ്കിട്ടും അയൽവാസികകളുടെയും ബന്ധുക്കളുടെയും വീട്കൾ സന്ദർശിച്ചും സൗഹൃദവും കുടുംബ ബന്ധവും പു തുക്കാനും ഉററവരുടെ ഖബറിടങ്ങളിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു.


ദൈവ വിശ്വാസം മുറുകെ പിടിച്ചും പരസ്പര സ്നേഹത്തോടെ ജീവിക്കാനും സഹജീവികളുടെ പ്രയാസങ്ങൾ മനസിലാക്കിയും ജീവകാരുണ്യ മേഖലകളിൽ ഏർപ്പെട്ടും ജീവിതം നയിക്കണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു.ഇരിക്കൂർ ഡയനാമോസ് ഗ്രൗണ്ടിൽ കെ.എൻ.എം, മർക്കസുദ്ദഅ് വ, വിസ്ഡം, ജമാഅത്തെ ഇസ്ലാമി ഒരുക്കിയ സംയുക്ത ഈദ് ഗാഹിൽ പ്രൊഫ: എൻ.കെ.അഹമ്മദ് മദനി നേതൃത്വം നൽകി. ഇരിക്കൂർപാലം സൈറ്റ് പഴയ ജുമാ മസ്ജിദിൽ മുഹമ്മദ് അൽ അസ്ഹരിയും നിലാമു ററം മഖാം ജുമാ മസ്ജിദിൽ ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, പെരുവളത്ത് പറമ്പ് റഹ്മാനിയ യതീംഖാന മസ്ജിദിൽ അബ്ദുൽ അസീസ് ഫൈസി പേരാമ്പ്ര, ആയി പ്പുഴ ജുമാ മസ്ജിദിൽ ഒഴുകൂർ മുഹമ്മദ് ബാഖവി, ബ്ലാത്തൂർശാദുലി മസ്ജിദിൽ മൊയ്തീൻ കുട്ടി ദാരിമി, പടിയൂർ ബദരിയ്യ ജുമാ മസ്ജിദിൽഷബീർ ഫൈസിയും പെരുന്നാൾ നമസ്ക്കാരങ്ങൾക്ക് നേതൃത്വം നൽകി.

Post Top Ad