കൂത്തുപറമ്പ് :തൊക്കിലങ്ങാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പെരിങ്ങത്തൂർ വണ്ണത്താൻ വീട്ടിൽ അഭിനന്ദ്(21) ന്റെ ബൈക്ക് തൊക്കിലങ്ങാടി ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിയുകയായിരുന്നു.ബൈക്ക് വാങ്ങാനായി തൊക്കിലങ്ങാടിയിൽ എത്തിയ അഭിനന്ദ്, ബൈക്ക് ട്രയൽ ഓടിക്കാനായി പുറപ്പെട്ട പ്പോഴാണ് അപകടം.
വണ്ണത്താൻ വീട്ടിൽ പുരുഷുവിന്റെയും രജിതയുടെയും മകനാണ്.