കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ജനകീയ ജലബജറ്റ് പ്രകാശനം ചെയ്തു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Tuesday, 18 April 2023

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ജനകീയ ജലബജറ്റ് പ്രകാശനം ചെയ്തു.



 കേരളത്തിലെ വേനൽക്കാല ജലലഭ്യത വര്‍ദ്ധിപ്പിച്ച് ജലസംഭരണം ഉറപ്പാക്കുന്നതിനായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഓരോ ഗ്രാമപഞ്ചായത്തിലും ജലബജറ്റ് തയ്യാറാക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ 15 ബ്ലോക്കു പഞ്ചായത്തുകളിൽ ഉള്‍പ്പെട്ട 94 ഗ്രാമപഞ്ചായത്തുകളിലാണ് നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജലബജറ്റ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.


ദേശീയ ശരാശരിയുടെ മൂന്നിരട്ടി ജലലഭ്യതയുള്ള കേരളത്തിന്റെ ജലലഭ്യത ഓരോ വര്‍ഷവും കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഓരോ പ്രദേശത്തും ജലത്തിന്റെ ലഭ്യതയും ഉപയോഗവും ഓരോ തരത്തിലാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും മഴയുടെ പ്രത്യേകതകളും പരിഗണിച്ച് സൂക്ഷ്മതലത്തിലുള്ള ഇടപെടലിലൂടെ മാത്രമേ ജലസുരക്ഷയിലേക്ക് എത്തിച്ചേരാനാകൂ.

ജലബജറ്റിലൂടെ ഓരോ പ്രദേശത്തേയും ജല ആവശ്യങ്ങൾ പരിശോധിച്ച് ജലലഭ്യതയുമായി താരതമ്യം ചെയ്യുകയും അതിനനുസൃതമായി അവിടത്തെ ജല ഉപഭോഗം നിശ്ചയിക്കുകയും ചെയ്യുന്നു. ജലസംരക്ഷണത്തിനും സുരക്ഷിത വിനിയോഗത്തിനും ഉപയുക്തമാവുന്ന വിവരങ്ങള്‍ ജലബജറ്റു ലഭ്യമാക്കും. അവ ഉപയോഗിച്ച് പ്രാദേശിക തലത്തിൽ ജനപങ്കാളിത്തത്തോടു കൂടി ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യും. കേരളത്തിന്റെ ജലസുരക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നും

മുഖ്യമന്ത്രി പറഞ്ഞു

Post Top Ad