ഇരിക്കൂർ ചേടിച്ചേരി വെള്ളു വയലിൽ ഡി വൈ എഫ് ഐ, മഹിള അസോസിയേഷൻ, ബാലസംഘം തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിന് സമാപനമായി.
രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഗ്രാമോത്സവത്തിനാണ് സമാപനമായത്. ഒന്നാം ദിവസം നാട്ടിലെ കലാ കാരൻ മാരുടെ കലാ സന്ധ്യ അരങ്ങേറി... രണ്ടാം ദിവസം സാംസ്കാരിക സദസ് സംഘാടക സമിതി ജനറൽ കൺവീനർ എൻ കെ രാഗേഷിന്റെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ ജില്ലാ .സെക്രട്ടറി സരിൻ ശശി മുഖ്യാതിഥിയായി. ടി കെ സുലേഖ, എം ബാബുരാജ്, കെ ശ്രീജിത്ത്, സി രാജീവൻ , വി എൻ വിപിൻ ,എം വി മിഥുൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സമ്മാന ദാനവും വിവിധ കലാപരിപാടിക ളും കോമഡി , ഗാനമേള, സിനിമാറ്റിക്ക് ഡാൻസ് എന്നിവയോടു കൂടിയാ മേഗാ ഷോയും നടന്നു.