കണ്ണൂര്‍: നഗരത്തിലെ ഓട്ടോറിക്ഷകളുടെ ക്രമീകരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തോട്ടട എസ്.എന്‍ കോളജ് മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ് 10 വര്‍ഷത്തിനു ശേഷം നടത്തുന്ന പരിശോധനയിലാണ് ഒരേ നമ്പറുമായി ഒന്നിലധികം ഓട്ടോകള്‍ എത്തിയത്. കോര്പറേഷന് പരിധിയിലെ 4140 വരെ നമ്പറുള്ള ഓട്ടോകള്‍ക്കാണ് നഗരത്തില്‍ നിര്‍ത്തിയിടാന്‍ അനുമതിയുണ്ടായിരുന്നത്.എന്നാല്‍ ഇതില്‍ ഒരേ നമ്പരുള്ള പല ഓട്ടോകളും നഗരത്തില്‍ ഓടുന്നതായി കണ്ടെത്തി.എന്നാല്‍, പരിശോധനയ്ക്ക് നില്‍ക്കാതെ അവര്‍ പോകുകയായിരുന്നു.
ഇത്തരത്തില്‍ ഒരേ പെര്‍മിറ്റ് നമ്പറുള്ള പല ഓട്ടോകള്‍ നഗരത്തിലോടാന്‍ കാരണം ആര്.ടി. ഓഫീസിലെ ക്രമക്കേടാണെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ ആരോപിച്ചു