കനല്‍ചൂളയിലെ കുട്ടപ്പായിയായി ബിജുക്കുട്ടന്റെ മാക്കൊട്ടന്‍ ഇന്ന് തിയറ്റിലേക്ക്; രാജീവ് നടുവനാട് ആണ് സംവിധായകൻ. ഗാനരചന അജേഷ് ചന്ദ്രൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

 


Thursday, 27 April 2023

കനല്‍ചൂളയിലെ കുട്ടപ്പായിയായി ബിജുക്കുട്ടന്റെ മാക്കൊട്ടന്‍ ഇന്ന് തിയറ്റിലേക്ക്; രാജീവ് നടുവനാട് ആണ് സംവിധായകൻ. ഗാനരചന അജേഷ് ചന്ദ്രൻ


ഇരിട്ടി: 1948 കാലം പറഞ്ഞത് എന്ന കണ്ണൂരിലെ തില്ലങ്കേരി സമര ചരിത്ര കഥ പറഞ്ഞ സിനിമയിലൂടെ സിനിമാ സംവിധാന രംഗത്തെത്തിയ രാജീവ് നടുവനാടിന്റെ രണ്ടാമത്തെ സിനിമയായ  'മാക്കൊട്ടന്‍' ഇന്ന് തിയറ്റുകളിലെത്തുന്നു. ഹാസ്യ താരം ബിജുക്കുട്ടന്‍ ആദ്യമായി നായകനാകുന്ന മാക്കൊട്ടന്‍ സിനിമയില്‍ ശിവദാസ് മട്ടന്നൂര്‍, പ്രാര്‍ഥന പി. നായര്‍, ധ്യാന്‍ കൃഷ്ണ, പ്രദീപ് കേളോത്ത്, മുരളികൃഷ്ണന്‍, അശോകന്‍ അകം, പ്രിയേഷ് മോഹന്‍, അഭി ഗോവിന്ദ്, ഗായത്രി സുനില്‍, ലയ അഖില്‍, ബിജു കൂടാളി, ടി. എസ്. അരുണ്‍, ആനന്ദ കൃഷ്ണന്‍, ചന്ദ്രന്‍ തിക്കോടി, സനില്‍ മട്ടന്നൂര്‍ റയീസ് പുഴക്കര, അനൂപ് ഇരിട്ടി, രമണി മട്ടന്നൂര്‍, ബിലു ജനാര്‍ദ്ദനന്‍, സുമിത്ര, പ്രീത ചാലോട്, ജ്യോതിഷ്‌കാന്ത്, സി. കെ. വിജയന്‍, ബിനീഷ് മൊകേരി, രതീഷ് ഇരിട്ടി, ശ്യാം മാഷ്, രചന രമേശന്‍, അനില്‍, ഷാക്കിര്‍, സജി തുടങ്ങിയവരാണ് അഭിനേതാക്കൾ. രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി, എടക്കാനം, കുയിലൂർ എന്നീ പ്രധാന ലോക്കേഷൻ ഉൾപ്പെടെ ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ചിരിപ്പിക്കാന്‍ മാത്രമല്ല ഏറെ അഭിനയ സാധ്യതയുള്ള ക്യാരക്ടര്‍ വേഷവും ചെയ്യാന്‍ കഴിയുമെന്ന് ബോധ്യ പ്പെടുത്തുകയാണ് ഹാസ്യ- മിമിക്രി താരം കൂടിയായ ബിജുക്കുട്ടന്‍ഈ സിനിമയിലൂടെ. രണ്ട് കുട്ടികളുടെ അച്ഛന്‍ കുട്ടപ്പായി എന്ന കൊല്ലപ്പണിക്കാരനായി പക്വതയുള്ള അഭിനയമാണ് ബിജുക്കുട്ടൻ ഈ സിനിമയിൽ കാഴ്ചവെക്കുന്നത്. കുടുംബത്തെയും പ്രകൃതിയെയും ജീവനുതുല്യം സ്‌നേഹിക്കുന്ന കുട്ടപ്പായിയുടെ ജീവിത യാത്രക്കിടെ സംഭവിക്കുന്ന ദുരന്തങ്ങള്‍ ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പിനോട് അരിശം തീര്‍ക്കുകയും സങ്കടം പറയുകയും ചെയ്യുന്ന പച്ചയായ മനുഷ്യനിലേക്കുള്ള ബിജുക്കുട്ടന്‍ എന്ന നടന്റെ സൂക്ഷ്മാഭിനയം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. ഡോ. സുനിരാജ് കശ്യപാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സുനില്‍ കല്ലൂര്‍, അജേഷ് ചന്ദ്രന്‍, ബാബു മാനുവല്‍ എന്നിവരുടെ വരികള്‍ക്ക് ഷൈന്‍ വെങ്കിടങ്ങ്, അനുശ്രീ എന്നിവര്‍ സംഗീതം നല്‍കി ബിജുക്കുട്ടന്‍, തേജസ് ടോപ്പ് സിംഗര്‍, രതീഷ്, ജയദേവ്, അനുശ്രീ എന്നിവര്‍ പാടിയ സിനിമയിലെ ഗാനങ്ങൾ ഇതിനകം സൂപ്പർഹിറ്റായിരിക്കുകയാണ്. ജിനീഷ് മംഗലാട്ട് ആണ് സിനിമയുടെക്യാമറചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിംഗ്- ഹരി ജി. നായര്‍,കലാസംവിധാനം- ഷാജി മണക്കായി, പി. ആര്‍. ഒ- എം. കെ. ഷെജിന്‍,മേക്കപ്പ്- പ്രജി, രനീഷ്, കോസ്റ്റ്യും- ബാലന്‍ പുതുക്കുടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍- ബാബു മാനുവല്‍, സഹസംവിധാനം- ജിബിന്‍ മൈക്കിള്‍, മനീഷ എം. കെ, വിശാഖ് ദേവന്‍, അനു ഏലങ്കോട്, പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്  ഷൈന്‍ വെങ്കിടങ്ക് ആണ്. റിയ മോഷന്‍ പിക്‌ച്ചേഴ്‌സ് ആണ് സിനിമവിതരണത്തിനെത്തിക്കുന്നത്.



Post Top Ad