കശ്മീരിൽ ഭീകരവാദികൾ ഉപയോ​ഗിച്ച 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

കശ്മീരിൽ ഭീകരവാദികൾ ഉപയോ​ഗിച്ച 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു


ജ മ്മു കശ്മീരിൽ ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന 14 മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. പ്രതിരോധ സേന, സുരക്ഷാ ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ, തുടങ്ങിയവരുടെ ശുപാർശ പ്രകാരമാണ് നീക്കം. ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ, സാംഗി, ത്രീമ എന്നിവയാണ് ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകൾ.

കശ്മീരിലെ തീവ്രവാദികൾ തങ്ങളെ പിന്തുണക്കുന്നവരുമായും പ്രാദേശിക പ്രവർത്തകരുമായും ആശയവിനിമയം നടത്താൻ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി ഒന്നിലധികം അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് സർക്കാരിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.നിരോധിച്ച ആപ്പുകൾ ഇന്ത്യൻ നിർമിതമല്ലെന്നും ഇന്ത്യയിൽ അവർക്ക് ഓഫീസുകൾ ഇല്ലെന്നും ആപ്പുകൾ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തേടുന്നതിന് അവരെ ബന്ധപ്പെടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കി. ആപ്പ് മാനേജ്‌മെന്റുമായി ബന്ധപ്പെടാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചെങ്കിലും ഇന്ത്യയിൽ ബന്ധപ്പെടാൻ ഓഫീസ് ഇല്ലാത്തതിനാൽ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.

ബ്ലോക്ക് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളിൽ ഭൂരിഭാഗവും ഉപയോക്താക്കൾ അജ്ഞാതരായാണ് ഉപയോ​ഗിച്ചതെന്നും അതുകൊണ്ടു തന്നെ അന്വേഷണം ബുദ്ധിമുട്ടായിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധ ഏജൻസികൾ


ൾ മുഖേന ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഈ മൊബൈൽ ആപ്പുകൾ തീവ്രവാദികളും അവരുമായി സഹകരിക്കുന്നവരും ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തിയത്.

Post Top Ad