ദുരിത ജീവിതത്തിന് വിരാമമാവുന്നു; കമലാക്ഷിയ്ക്കും കുടുംബത്തിനും ലൈഫിന്റെ തണൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 4 May 2023

ദുരിത ജീവിതത്തിന് വിരാമമാവുന്നു; കമലാക്ഷിയ്ക്കും കുടുംബത്തിനും ലൈഫിന്റെ തണൽ


കീഴല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ പി കെ കമലാക്ഷിയുടെ ജീവിതത്തിന് ഇനി സുരക്ഷിതത്തിന്റെ തണൽ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കമലാക്ഷിക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകാൻ 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉത്തരവിട്ടു. കമലാക്ഷി 2020ലെ ലൈഫ് പാർപ്പിട പദ്ധതിയിലെ ഗുണഭോക്തൃ ലിസ്റ്റിൽ രണ്ടാമതായി ഉൾപ്പെട്ടിരുന്നതാണ്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന്റെ എൻ ഒ സി യുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം കാരണം വീട് വെയ്ക്കാനായില്ല. ഈ പ്രശ്‌നത്തിനാണ് അദാലത്തിൽ പരിഹാരമായത്. ലൈഫിന്റെ ആദ്യ ഗഡു നൽകാനാണ് ഉത്തരവായത്. കൈതേരിയിലെ ഇളമ്പേരി ഹൗസിലെ കമലാക്ഷിയും രവീന്ദ്രനും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ജീവിതം ദുരിതപൂർണമാണ്. ഭിന്നശേഷിക്കാരാണ് മക്കൾ രണ്ടു പേരും. 25കാരിയായ മകൾ സ്‌നേഹ ജന്മനാ കിടപ്പിലാണ്. മകൻ 26കാരൻ വിവേകിന്റെ രണ്ട് കാലുകളും വളഞ്ഞതിനാൽ നടക്കാനും ഏറെ പ്രയാസം. കമലാക്ഷിയുടെ ഭർത്താവ് രവീന്ദ്രനാകട്ടെ അസുഖ ബാധിതനായി കിടപ്പിലും. ഭർത്താവിന്റെയും മക്കളുടെയും രോഗാവസ്ഥ കാരണം കമലാക്ഷിയ്ക്കും ജോലിക്ക് പോകാനും കഴിയുന്നില്ല. മാസം തോറും മക്കൾക്ക് ലഭിക്കുന്ന, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള  1600 രൂപ പെൻഷനാണ് ഈ കുടുംബത്തിന്റെ ആകെ വരുമാനം. ഇത് കൊണ്ട് വേണം നാല് വയറുകൾ നിറയ്ക്കാൻ. മഴ പെയ്താൽ ചേർന്നൊലിക്കുന്ന, കട്ടിൽ ഇടാൻ പോലും സ്ഥലമില്ലാത്ത കൂരയിലാണ് ഇവരുടെ താമസം. ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും അടച്ചുറപ്പുള്ള സുരക്ഷിതമായ ലൈഫ് വീട്ടിലേക്ക് താമസം മാറാനാവുമെന്ന പ്രതീക്ഷ ഏറെ സന്തോഷം പകരുന്നുണ്ടെന്ന് കമലാക്ഷി പറഞ്ഞു.Post Top Ad