പതിവ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾക്ക് പകരം ഒരല്പം വ്യത്യസ്തമായ ഒന്ന് പരീക്ഷിച്ചാലോ? ചെറുപയർ മുളപ്പിച്ചത്
പ്രധാന വിഭാവങ്ങൾക്കായി
- 2 ടേബിൾസ്പൂൺ ഗോതമ്പ് മാവ്
- ആവശ്യത്തിന് ജീരകം
- ആവശ്യത്തിന് ഉപ്പ്
- ആവശ്യത്തിന് ഇഞ്ചി
- ആവശ്യത്തിന് പച്ച മുളക്
- ആവശ്യത്തിന് മല്ലിയില
- 1/2 കപ്പ് തേങ്ങ ചിരകിയത്
- Step 1: മുളപ്പിച്ച ചെറുപയർ മിക്സിയുടെ ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് പച്ച മുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക.
- Step 2: ചെറുപയർ അരച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്, ജീരകം, ഉപ്പ് എന്നിവ കൂടെ ചേർക്കുക.
- Step 3: എല്ലാം കൂടെ നന്നായി ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം ചേർത്തിളക്കുക. അട ചുട്ടെടുക്കാനുള്ള പരുവത്തിലാക്കി എടുക്കണം. വെള്ളം ഒഴിച്ച് മാവ് ഒരുപാട് ലൂസ് ആക്കരുത്.
- Step 4: ഇനി ഒരു പാൻ ചൂടാക്കി എണ്ണ തേച്ച് കൊടുത്ത ശേഷം മാവിൽ നിന്ന് അല്പമെടുത്ത് പാനിൽ വെച്ച് കൈകൾ ഉപയോഗിച്ച് പരത്തിക്കൊടുക്കുക. ഒരുപാട് കട്ടി കൂടുകയും, എന്നാൽ കുറയുകയും ചെയ്യാൻ പാടില്ല.
- Step 5: ഇടത്തരം തീയിൽ റൊട്ടി രണ്ട് വശവും പാകം ചെയ്തെടുക്കുക. ആരോഗ്യകരമായ ഈ ചെറുപയർ റൊട്ടി കഴിക്കാൻ തയ്യാറാണ്.