ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനിടെ രണ്ടു പേരെ തലശ്ശേരി പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് കൂടക്കടവ് സ്വദേശി സദ്മയില്‍ കെ.ടി.എസ്.
ഷക്കീര്‍ തലശേരി ചേറ്റം കുന്ന് സഫ്നാമന്‍സിലില്‍ പുതിയ പറമ്ബത്ത് വളപ്പില്‍ സഫ്രാസ് എന്നിവരെയാണ് എസ്.ഐ. സജേഷ്.സി.ജോസും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി 9 മണിയോടെ പുതിയ ബസ്റ്റാന്റില്‍ വെച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്. ഒറ്റ നമ്പര്‍ ചൂതാട്ടത്തിനുപയോഗിച്ച മൊബെല്‍ ഫോണും കുറിപ്പടികളും 47,200 രൂപയും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി