'കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാന്‍ പാകത്തിന് നിയമഭേദഗതി വേണം' എളമരം കരീം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 1 May 2023

'കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാന്‍ പാകത്തിന് നിയമഭേദഗതി വേണം' എളമരം കരീം

 


പത്ത് വയസുവരെയുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരനായി യാത്ര ചെയ്യാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് സി പി ഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി.


കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 128-ാം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നത്.


പൊതുതാല്പര്യം പരിഗണിച്ച്‌ പത്ത് വയസ് വരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് ഉള്‍പ്പെടെയുള്ള ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊണ്ട് ഇരുചക്ര മോട്ടോര്‍ വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രികരായി യാത്ര ചെയ്യാന്‍ അനുവാദം നല്‍കണമെന്നും ഇതിനായി കേന്ദ്ര നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Post Top Ad