കണ്ണൂർ ജില്ലയിലെ തീരദേശവാസികളുടെ ആശങ്കകയറ്റാൻ കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ (CZMP)ഉടൻ പ്രസിദ്ധീകരിക്കണം : അബ്ദുൽ കരീം ചേലേരി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 May 2023

കണ്ണൂർ ജില്ലയിലെ തീരദേശവാസികളുടെ ആശങ്കകയറ്റാൻ കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ (CZMP)ഉടൻ പ്രസിദ്ധീകരിക്കണം : അബ്ദുൽ കരീം ചേലേരി

 


കണ്ണൂർ: തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രസർക്കാർ കാതലായ മാറ്റം വരുത്തിയിട്ടും അത് നേരിട്ട് അനുഭവിക്കാൻ കഴിയാത്ത തീരദേശവാസികളുടെ കണ്ണീരൊപ്പാൻ സർക്കാർ ഉടൻ CZMP(  കോസ്റ്റൽ സോൺ മാനേജ്മെൻറ് പ്ലാൻ) പ്രസിദ്ധീകരണമെന്ന് കണ്ണൂർ ജില്ല  മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. 

ഒരു സ്ക്വയർ  കിലോ മീറ്ററിൽ 2161 പേർ ജീവിക്കുന്ന പ്രദേശങ്ങളിൽ തീര നിയന്ത്രണ പരിധി കടലിലെ HTL (high tied line) രേഖയിൽ നിന്ന് 50 മീറ്റർ ആയി നിയമത്തിൽ ചുരുക്കിയിട്ടും ഇപ്പോഴും 500 മീറ്റർ ദുര പരിധിയിൽ ജീവിക്കുന്നവർ തീര പരിപാലന നിയമത്തിൽ ഉൾപ്പെട്ട് കടുത്ത പ്രയാസം അനുഭവിക്കുകയാണ്.. കേരളത്തിലെ 40 ശതമാനം ജനങ്ങളും തീരപ്രദേശത്താണ് ജീവിക്കുന്നത്. കേന്ദ്ര നിയമഭേദഗതിക്ക് ശേഷം ചടുലമായി CZMP പ്ലാൻ ഉണ്ടാക്കിയിരുന്നുവെങ്കിൽ തീരപ്രദേശത്ത് താമസിക്കുന്നവർ ഇന്ന് നേരിടുന്ന കടുത്ത പ്രയാസങ്ങൾക്ക് അറുതി വരുത്തുവാൻ സാധിക്കുമായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായിട്ടും മെല്ലെ പോക്ക്  സമീപനമാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഇത് തീരദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിലവിൽ ചെറിയ കെട്ടിടങ്ങൾക്ക് പോലും മൂന്ന് ഇരട്ടി വസ്തു നികുതി നൽകേണ്ട അവസ്ഥയാണ് ഉളളത് 

കടലിനോട് ചേർന്ന് താമസിക്കുന്നവർക്ക് 100 എം സ്ക്വയർ വിസ്തീർണ്ണമുള്ള വീട് മാത്രമേ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ എന്ന നിബന്ധന പുതിയ നിയമ ഭേദഗതിക്കു ശേഷം ഇല്ലാതായെങ്കിലും മത്സ്യത്തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ തീരദേശ പ്ലാൻ ഉണ്ടാക്കേണ്ടതായിട്ടുണ്ട്, കൂടാതെ നഗരസ്വഭാവം കാണിക്കുന്ന പ്രദേശങ്ങളെ തീരപരിപാലന നിയമത്തിലെ കാറ്റഗറി 2 ലേക്കും പരിഗണിക്കുവാനും സർക്കാർ തയ്യാറാകണം. വലിയ ജന വിഭാഗത്തിന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന തീരദേശ പരിപാലന ഭേദഗതി തീരദേശ ജനങ്ങൾക്ക് അനുഭവേദ്യമാകുന്നതിനു വിഘാതമായാണ് സർക്കാർ പ്രഹസനമായ പബ്ലിക് ഹീയറിങ്ങിലൂടെ നടത്തുന്നത്.

അതിനാൽ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക അകറ്റുവാൻ സർക്കാർ ഇടപെട്ട് ഉടൻ CMZP

( കോസ്റ്റൽ സോൺ 

മാനേജ്മെൻറ് പ്ലാൻ )പ്രസിദ്ധീകരണമെന്ന് കരീം ചേലേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Post Top Ad