മനുഷ്യന്റെ തലച്ചോറിൽ വിരയെ കണ്ടെത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 31 August 2023

മനുഷ്യന്റെ തലച്ചോറിൽ വിരയെ കണ്ടെത്തി



ലോകത്താദ്യമായി മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിരയെ കണ്ടെത്തി. 64 വയസുള്ള ഓസ്ട്രേലിയൻ വനിതയുടെ തലയിൽ നിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെ ടുത്ത ചുവപ്പു നിറമുള്ള വിരയ്ക്ക് എട്ടു സെന്റിമീറ്റർ നീളമുണ്ടായിരുന്നു.ഒഫിഡാസ്കാരിസ് റോബർട്സി എന്നാണ് ഈ വിരയുടെ പേര്   കഴിഞ്ഞ വർ ഷം കാൻബറയിലെ ആശുപത്രിയിലുണ്ടായ ഞെട്ടിക്കുന്ന സംഭവം എമേർജിംഗ് ഇൻഫെഷ്യസ് ഡിസീസസ് ജേർണൽ ആണു റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ വംശജയായ ന്യൂറോ സർജൻ ഡോ. ഹരിപ്രിയ ബണ്ടിയാണു വിരയെ പുറത്തെടുത്തത്.വയറുവേദന,

 അമിത വിയർപ്പ് തുടങ്ങിയ  ലക്ഷണങ്ങളോടെയാണ് 2021 ജനുവരിൽ ആശുപത്രിയിലെത്തുന്നത്. സ്കാനിംഗിൽ ഇവരുടെ തലച്ചോറിന് ക്ഷതമുള്ളതായി കണ്ടെത്തി. കഴിഞ്ഞവർഷം ജൂണിൽ ഡോ. ഹരിപ്രിയ നടത്തിയ ബയോപ്സി പരിശോധനയിലാണു വിരയാണു കാരണമെന്നു വ്യക്തമായത്. ലാർവ രൂപത്തിൽ ഉള്ളിൽച്ചെന്ന വിര തലച്ചോറിൽ വളരുകയായിരുന്നുവെന്നു കരുതുന്നു. ഓസ്ട്രേലിയയിലുട നീളമുള്ള കാർപെറ്റ് പത്തോൺ എന്ന പെരുമ്പാമ്പിന്റെ ഉള്ളിൽ കാണപ്പെടുന്ന വിരയാണിത്. പാമ്പിന്റെ വിസർജ്യം പതിച്ച പച്ചക്കറി ഭക്ഷിച്ച തിലൂടെയാകാം വനിതയുടെ ഉള്ളിലെത്തിയതെന്ന് അനുമാനിക്കുന്നു. ശസ്ത്രക്രിയ യ്ക്കു ശേഷം വനിത സുഖം പ്രാപിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.



Post Top Ad