കേരളീയം 2023ന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 7 November 2023

കേരളീയം 2023ന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം

 


ഒരാഴ്ചക്കാലം അനന്തപുരിയെ ഉത്സവലഹരിയില്‍ ആറാടിച്ച കേരളീയം ഒന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളീയം വന്‍വിജയമാക്കിയത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം രണ്ടാം പതിപ്പിനായുള്ള സമിതിയെയും മുഖ്യമന്ത്രി വേദിയില്‍ പ്രഖ്യാപിച്ചു.സമാനകളില്ലാത്ത ആഘോഷത്തിലൂടെ കേരളത്തിന്റെ തനിമ ലോകത്തോട് കേരളീയത്തിലൂടെ വിളിച്ചു പറഞ്ഞ ഏഴ് ദിനരാത്രികള്‍. തലസ്ഥാന നഗരി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലായിരുന്നു. ആ ജനകീയ മേളയുടെ ആദ്യ പതിപ്പിനാണ് തിരശ്ശീല വീണത്. ഈ ആഘോഷത്തിലൂടെ നമുക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. ഇതാണ് നാടിന്റെ ഒരുമയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.ഇപ്പോള്‍ നാം വിതച്ചതേ ഉള്ളു. വരും നാളുകളില്‍ കൊയ്‌തെടുക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. അടുത്ത കേരളീയങ്ങളില്‍ ലോകം കേരളത്തിലേക്ക് വരുമെന്നും മന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളീയം ബഹിഷ്‌കരിച്ചവരെ കേരളം ബഹിഷ്‌കരിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.സമാപന സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികള്‍ക്കൊപ്പം പതിനായിരക്കണക്കിന് ആളുകളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. അടുത്ത വര്‍ഷത്തെ കേരളീയം നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെയും നിയോഗിച്ചാണ് കേവലം 79 ദിവസത്തെ തയ്യാറെടുപ്പില്‍ പിറന്ന ആദ്യ പതിപ്പ് പര്യവസാനിച്ചത്.



Post Top Ad