ടൂറിസം മേഖലയിലെ സ്വകാര്യ നിക്ഷേപം, മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. രണ്ടുമാസം കൊണ്ട് ഗ്ലാസ്സ് ബ്രിഡ്ജിന് ലഭിച്ചത് റെക്കോർഡ് കളക്ഷൻ. ഇതുവരെ ഗ്ലാസ്സ് ബ്രിഡ്ജ് കാണാൻ എത്തിയത് 54000 സഞ്ചാരികളാണ്. ടിക്കറ്റ് വരുമാനത്തിലൂടെ ഇതുവരെ ലഭിച്ചത് 1 കോടി 35 ലക്ഷം രൂപ. പൂജാദിനത്തിൽ മൂന്നാറിലെക്കാൾ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലാണെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്വകാര്യ നിക്ഷേപത്തിന് മാതൃകയാണ് ഗ്ലാസ് ബ്രിഡ്ജെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇനിയും ഇത്തരം സംരംഭം ടൂറിസം മേഖലയിൽ വരുമെന്നും മന്ത്രി അറിയിച്ചു. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്‌ജിന്റെ ആകെ നിർമ്മാണ ചെലവ് 3 കോടി രൂപയാണ്
Thursday, 16 November 2023
Home
Unlabelled
ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്
ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്
About We One Kerala
We One Kerala