വെറുപ്പിന്റെ ശക്തികൾക്ക് കേരളത്തെ നശിപ്പിക്കാൻ സാധിക്കില്ല, അവർക്കെതിരെയുള്ള പോരാട്ടം തുടരും; ജോൺ ബ്രിട്ടാസ് എം - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 November 2023

വെറുപ്പിന്റെ ശക്തികൾക്ക് കേരളത്തെ നശിപ്പിക്കാൻ സാധിക്കില്ല, അവർക്കെതിരെയുള്ള പോരാട്ടം തുടരും; ജോൺ ബ്രിട്ടാസ് എം

വെറുപ്പിന്റെ ശക്തികൾക്ക് ഒരിക്കലും കേരളത്തെ നശിപ്പിക്കാൻ സാധിക്കില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന വെറുപ്പിന്റെ ശക്തികൾക്കെതിരെയുള്ള പോരാട്ടമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും, ജാതിയുടെയും മതത്തിന്റെയും പേരിൽ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയാണ് കേരളം പൊരുതുന്നതെന്നും എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.കേരളത്തിൽനിന്നുള്ള സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യവും പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായ എട്ടാമത് ഖത്തർ മലയാളി സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ദോഹ ആസ്പയർ സോണിലെ ലേഡീസ് സ്പോർട്സ് ഹാളിൽ നടന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.സമാപന സമ്മേളനത്തിൽ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു . കെ. മുരളീധരൻ എം.പി, ആലങ്കോട് ലീലാ കൃഷ്ണൻ, ബിഷപ് ഡോ. ഗീവർഗീസ് മാർ കുറിലോസ്, ഡോ. എം.ജി. മല്ലിക, ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി എന്നിവർ സംസാരിച്ചു.

WE ONE KERALA

NM



Post Top Ad