ഇഫാസ് പ്രതിഭ പുരസ്‌കാരം ജയന്‍ തിരുമനയ്ക്ക് - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 November 2023

ഇഫാസ് പ്രതിഭ പുരസ്‌കാരം ജയന്‍ തിരുമനയ്ക്ക്

 


ഇരിട്ടി:കലാ സാംസ്‌ക്കാരിക രംഗത്തുള്ള സമഗ്ര സംഭാവനയ്ക്കായി ഇരിട്ടി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ഇഫാസ് പ്രതിഭാ പുരസ്‌ക്കാരത്തിന് നാടക രചയിതാവും സംവിധായകനുമായ ജയന്‍ തിരുമനയെ തെരഞ്ഞെടുത്തതായി ഇഫാസ് ഭാരവാഹികള്‍ അറിയിച്ചു.


 

കേരളത്തിലെ പ്രശസ്തനായ നാടകരചയിതാവ്, സംവിധായകൻ, ഗാനരചയിതാവ്. കോഴിക്കോട് ജില്ല യിലെ വടകര സ്വദേശി. ഇപ്പോൾ കണ്ണൂർ ജില്ലയിലെ ബ്ലാത്തൂരിനടുത്തുള്ള മഞ്ഞാങ്കരിയിൽ താമസം. നാടക രചനയ്ക്കും സംവിധാനത്തിനുമായി 8 തവണ സംസ്ഥാന അവാർഡുകൾ നേടീട്ടുണ്ട്    ജയന്‍ തിരുമന എന്ന ജയചന്ദ്രൻ 

കൂത്തുപറമ്പ് സി.കെ. ജി തീയേറ്റേഴ്സിന്റെ കഥ പറയുന്ന യമുന എന്ന ഏറെ പ്രശസ്തമായ നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകവേദിയിലേക്ക് പ്രവേശിക്കുകയും പിന്നീട് പ്രൊഫഷണല്‍ വേദിയില്‍ തരംഗമായി മാറുകയും ചെയ്ത കലാകാരനാണ് ജയന്‍ തിരുമന. കേരളത്തില്‍ അങ്ങോളമിങ്ങോളം 70 ഓളം സമിതികള്‍ക്ക് വേണ്ടി നാടക രചന നടത്തുകയും സംവിധാനം ചെയ്യുകയും ചെയ്തു.നാളിതുവരെ മുന്നൂറില്‍ അധികം നാടകം രചിക്കുകയും അത്രത്തോളം തന്നെ നാടകങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തു. 


കേരള നാടക ചരിത്രത്തില്‍ രചനയ്ക്കും സംവിധാനത്തിനും കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച  കലാകാരനാണ് ഇദ്ദേഹം. മുന്നൂറിലധികം സംസ്ഥാന, ദേശീയ, അന്തര്‍ദേശിയ അവാര്‍ഡുകളും അദ്ദേഹത്തെ തേടി വന്നു. കണ്ണകി, കടത്തനാട്ടമ്മ, തീപ്പൊട്ടൻ തുടങ്ങിയ നാടകങ്ങളുടെ രചനയ്ക്കും നവരസനായകൻ, തീപൊട്ടൻ എന്നീ നാടകങ്ങളുടെ സംവിധാനത്തിനും സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ ലഭിച്ചു. ഗുരുകുലം എന്ന നാടകം സ്പെഷ്യൽ ജൂറി പുരസ്ക്കാരം നേടി. വയലാർ സ്മാരക അവാർഡ്, തിലകൻ സ്മാരക അവാർഡ്, ബാലൻ കെ നായർ പുരസ്ക്കാരം, തോപ്പിൽ ഭാസി അവാർഡ്, ഇ എം എസ് സാംസ്ക്കാരിക വേദി പുരസ്ക്കാരം, എസ് എൽ പുരം, ജഗതി എൻ കെ ആചാരി അവാർഡുകൾ, ബോധി അവാർഡ്, എസ് എൻ വൈ എസ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ പുരസ്ക്കാരം എന്നിവയുൾപ്പെടെ അഞ്ഞൂറോളം  പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ബഹറൈനിൽ വെച്ചു നടന്ന അന്തർദേശീയ നാടക മത്സരത്തിൽ മണ്ണൊന്ന് മനുഷ്യനൊന്ന് എന്ന നാടകത്തിന് അന്താരാഷ്ട്ര പുരസ്കാരവും ലഭിച്ചു. റിയാദ് കലാഭവൻ കർമ്മ പുരസ്ക്കാരം നൽകി ആദരിക്കുകയും ചെയ്തു. സൗദി, ഖത്തർ, ബഹ്‌റൈൻ , ശ്രീലങ്ക, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിൽ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.കാച്ചിക്കുറുക്കിയതും ആവേശം നിറയ്ക്കുന്നതുമായ സംഭാഷണങ്ങളാണ് ജയൻ തിരുമനയുടെ നാടകങ്ങളുടെ കരുത്ത്. സാമൂഹ്യ പ്രസക്തമായ പ്രമേയം, കരുത്തുറ്റ രചനാ ശൈലി, ചടുലമായ രംഗഭാഷ എന്നിവ കൊണ്ട് അദ്ദേഹത്തിന്റെ നാടകങ്ങളെല്ലാം ജനപ്രിയങ്ങളായി. തീപ്പൊട്ടൻ, നവരസനായകൻ, വർത്തമാനത്തിലേക്കൊരു കണ്ണകി, ടിപ്പു സുൽത്താൻ, കുഞ്ഞാലി മരയ്ക്കാർ, 1921 ഖിലാഫത്ത് തുടങ്ങി തിരുമനയുടെ നാടകങ്ങൾ ഓരോന്നും അരങ്ങിൽ ഇടിമുഴക്കം തീർത്തവയാണ്.


കലാ-സാംസ്‌കാരിക രംഗത്തുള്ള സമഗ്ര സംഭാവനയ്ക്ക് ഇഫാസ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ഇഫാസ് പ്രതിഭാ പുരസ്‌കാരം നല്‍കി നവംബര്‍ 26 ന് ജയന്‍  തിരുമനയെ    ഇഫാസിന്റെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന്റെ സമാപന വേദിയില്‍ വച്ച്  ആദരിക്കും.കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരായ പയ്യന്നൂര്‍ മുരളി ചെയര്‍മാനും , ദിനേശ് പള്ളത്ത്,കെ സി ജോര്‍ജ് കട്ടപ്പന എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത് .

 സംഘാടകരായ എം.കെ.മുകുന്ദൻ, ജീവൻ സാജ്, ജോയ് തോമസ്, സന്തോഷ് കോയിറ്റി, അബുബക്കർ എന്നിവരാണ് അറിയിച്ചത് 
WE ONE KERALA
SBM






Post Top Ad