കോവിഡ് കാലത്തെ പൊള്ളുന്ന അനുഭവങ്ങൾ പങ്കുവെക്കുന്ന മഹാമാരിയുടെ മാരക ദിനങ്ങൾ കോവിഡ് പ്രതിരോധത്തിന്റെ ഓർമ്മകൾ എന്ന പുസ്തകം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായനിയമസഭാ മന്ദിരത്തിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു ഗവൺമെൻറ് മെഡിക്കൽ കോളേജ് കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബുവും സാമൂഹ്യ പ്രവർത്തകനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയുമായ ഉമർ സഖാഫി മൂർക്കനാടും എഡിറ്റർമാരായാണ് പുസ്തകം രചിച്ചത്.കോവിഡ് പ്രതിരോധ മേഖലയിൽ ഇരുവർക്കുമുണ്ടായ നീറുന്ന അനുഭവങ്ങൾക്ക് പുറമേ മറ്റു ചിലരുടെയും അനുഭവങ്ങൾ പുസ്തകത്തിലുണ്ട്. കോവിഡ്കാലം എങ്ങനെയാണ് മനുഷ്യ സാഹോദര്യത്തെ ഉയർത്തിപ്പിടിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളത്തിൻ്റെ മികച്ച പ്രകടനം പലരുടെയും അനുഭവത്തിലൂടെ വിവരിക്കുന്നുണ്ട്.സങ്കീർണമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരുടെ അതിജീവന കഥകളും വായിക്കാനാകും.ഡൽഹിയിൽ പ്രാണവായു ലഭിക്കാതെ ജീവനുകൾ പൊലിഞ്ഞു പോകുന്നതിന് ദൃസാക്ഷിയായ മിസ്സി കൗഷിക് തൻ്റെ കരൾ നുറുങ്ങുന്ന അനുഭവത്തിലൂടെ ഡൽഹിയിൽ നേരിട്ട ഓക്സിജൻ ക്ഷാമത്തിൻ്റെ കാരണം വിവരിക്കുന്നു. പ്ലാസ്മ ചികിത്സ നൽകാൻ പ്ലാസ്മ യൂണിറ്റിനു വേണ്ടി കേരളത്തിൽ ബന്ധപ്പെട്ട അനുഭവവും അവർ പറയുന്നു. കേരളത്തിലെ കോവിഡ് സൗജന്യ ചികിത്സയുടെ പ്രാധാന്യം വിവരിക്കുന്ന അനുഭവങ്ങളും പുസ്തകത്തിലുണ്ട്.ജില്ലയിലെ കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെയും ആരോഗ്യ സംവിധാനത്തിന്റെയും ഇടപെടൽ കോവിഡ് നോഡൽ ഓഫീസർ ഡോക്ടർ ഷിനാസ് ബാബു വിവരിക്കുന്നുണ്ട്.ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ ,സന്നദ്ധ സേവന പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പുസ്തകത്തിൽ പങ്കുവെക്കുന്നുണ്ട്.കോഴിക്കോട് പൂങ്കാവനം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.മലയാളത്തിലെ കോവിഡ് അനുഭവങ്ങളുടെ സമാഹാരമാണിത്. കോവിഡ് പ്രവർത്തനത്തിൽ സജീവമായി നിന്ന ഡോക്ടർ ഷിനാസ് ബാബുവിന്റെയും ഉമർ സഖാഫി മൂർക്ക നാടിന്റെയും അതുപോലെ മറ്റു ചിലരുടെയും അനുഭവങ്ങൾ അവരുടെ ത്യാഗം കൂടിയാണ്. ഒരു ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനും ഒന്നിച്ചു എഡിറ്റ് ചെയ്തു സാക്ഷാത്കരിച്ചതാണ്ഈ പുസ്തകം.അതുതന്നെയാണ് ഇതിൻ്റെ സവിശേഷതയും.
Friday 10 November 2023
Home
Unlabelled
മഹാമാരിയുടെ മാരക ദിനങ്ങൾ " കോവിഡ് പ്രതിരോധത്തിന്റെ ഓർമ്മകൾ എന്ന പുസ്തകം കേരള നിയമസഭ സ്പീക്കർ പ്രകാശനം ചെയ്തു
മഹാമാരിയുടെ മാരക ദിനങ്ങൾ " കോവിഡ് പ്രതിരോധത്തിന്റെ ഓർമ്മകൾ എന്ന പുസ്തകം കേരള നിയമസഭ സ്പീക്കർ പ്രകാശനം ചെയ്തു

About We One Kerala
We One Kerala