കരസേനയില്‍ ജോലി നേടാന്‍ സുവര്‍ണാവസരം. 63ാമത് എസ്എസ്സി (ഷോര്‍ട് സര്‍വീസ് കമീഷന്‍) (ടെക്) മെന്‍ കോഴ്സിലേക്കും 34ാമത് എസ്എസ്സി (ടെക്) വിമന്‍ കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 381 ഒഴിവുകളാണുള്ളത്. ഇതില്‍ പുരുഷന്മാര്‍ക്ക് 350 ഒഴിവുകളും സ്ത്രീകള്‍ക്ക് 31 ഒഴിവുകളുമുണ്ട്. ഈ രണ്ട് കോഴ്സുകളും 2024 ഒക്ടോബറിൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ആർമി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.ജനുവരി 23 ന് ആരംഭിച്ച ഓണ്‍ലൈന്‍ അപേക്ഷ നടപടി ക്രമം ഫെബ്രുവരി 21 ന് അവസാനിക്കും. വിശദവിവരങ്ങള്‍ ഇന്ത്യന്‍ ആര്‍മി ഫോഴ്സിന്‍റെ (ഐഎഎഫ്) വെബ്സൈറ്റില്‍ ലഭ്യമാണ്. എഞ്ചിനീയറിങ് ബിരുദധാരികളായ അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. കൂടാതെ, സേവനത്തിനിലിരിക്കെ മരിച്ചുപോയ ഇന്ത്യൻ സായുധ സേനയിലെ പ്രതിരോധ ഉദ്യോഗസ്ഥർ ഭാര്യമാര്‍ക്കും അപേക്ഷിക്കാം.
- ഒക്ടോബറിലാണ് പ്രീ-കമ്മീഷനിങ് ട്രെയിനിങ് അക്കാദമിയിൽ (PCTA) പരിശീലനം ആരംഭിക്കുന്നത്. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (OTA), ചെന്നൈ, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കോഴ്‌സ് ആരംഭിക്കുന്നത്. ടെക് എൻട്രിയിൽ, ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ, ഏതെങ്കിലും ബിരുദവുമാണു യോഗ്യത. എസ്എസ്ബി ഇന്‍റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക