കോഴിക്കോട് ലൈറ്റ് മെട്രോ റൂട്ടില്‍ മാറ്റം; ആദ്യ ഘട്ടത്തില്‍ രണ്ട് കോറിഡോറുകള്‍; പരിഗണനയില്‍ ഈ പാതകള്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

കോഴിക്കോട് ലൈറ്റ് മെട്രോ റൂട്ടില്‍ മാറ്റം; ആദ്യ ഘട്ടത്തില്‍ രണ്ട് കോറിഡോറുകള്‍; പരിഗണനയില്‍ ഈ പാതകള്‍

 

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്‍റെ ഗതാഗത കുരുക്കിന് പരിഹാരമാകാന്‍ ലൈറ്റ് മെട്രോ വരുന്നു. ആദ്യ ഘട്ടത്തില്‍ ലൈറ്റ് മെട്രോയ്ക്ക് പരിഗണിക്കുന്ന പാതകള്‍ക്ക് തീരുമാനമായി. ആദ്യഘട്ടത്തിൽ 27.1 കിലോമീറ്റർ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. ഏറ്റവും തിരക്കുകളുള്ള റൂട്ടുകള്‍, സ്ഥലങ്ങള്‍ എന്നിവ കണക്കാക്കിയാണ് ലൈറ്റ് മെട്രോയ്ക്ക് പാതകള്‍ നിര്‍മിക്കുന്നത്.ആദ്യ കോറിഡോര്‍- തെക്കുവടക്ക് ദിശയില്‍ വെസ്റ്റ്ഹില്‍- നടക്കാവ്- മീഞ്ചന്ത- ചെറുവണ്ണൂര്‍- രാമനാട്ടുകര എന്നീ റൂട്ടിലും രണ്ടാമത്തെ കോറിഡോര്‍- കിഴക്കുപടിഞ്ഞാറ് ദിശയില്‍ മെഡിക്കല്‍ കോളേജ്- തൊണ്ടയാട്- കോഴിക്കോട് ബീച്ച് റൂട്ടിലുമാണ് നിര്‍മിക്കുക. വെസ്റ്റ്ഹില്‍- രാമനാട്ടുകര കോറിഡോറിന് 19 കിലോമീറ്ററും മെഡിക്കല്‍ കോളേജ്- ബീച്ച് കോറിഡോറിന് 8.1 കിലോമീറ്ററുമാണ് ദൈര്‍ഘ്യം. നഗരത്തിന്‍റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് വിലയിരുത്തല്‍.

Post Top Ad