നാടകത്തിന് സ്ഥിരം തിയേറ്റർ, ചിത്രാജ്ഞലി സ്റ്റുഡിയോ അടിമുടിമാറും; എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുമെന്ന് മന്ത്രി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 3 February 2024

നാടകത്തിന് സ്ഥിരം തിയേറ്റർ, ചിത്രാജ്ഞലി സ്റ്റുഡിയോ അടിമുടിമാറും; എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുമെന്ന് മന്ത്രി.

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിർമിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കൊല്ലത്ത് ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു. വരും മാസങ്ങളില്‍ കാസര്‍കോഡും പാലക്കാടും ഉദ്ഘാടനം ചെയ്യും. നാലു ജില്ലകളില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 50 കോടിയിലധികം ചെലവഴിച്ച് സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. കലാകാരന്‍മാരെ സംരക്ഷിക്കാനുള്ള സംരക്ഷണ കേന്ദ്രവും നിര്‍മാണ ഘട്ടത്തിലാണ്. നാടകത്തിന് സ്ഥിരം തിയേറ്റര്‍ സംവിധാനം ആരംഭിക്കും. തിരുവന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോ ആധുനിക വത്ക്കരിക്കുന്നു. കൊച്ചിയിലും ചിത്രാജ്ഞലിയുടെ മാതൃകയില്‍ സ്റ്റുഡിയോ ആരംഭിക്കുമെന്നും സാസ്‌കാരിക മന്ത്രി കൂട്ടിച്ചേര്‍ത്തു.തൃശൂരിൽ നടന്ന നവകേരള സദസ്സിന് തുടർച്ചയായി ഫെബ്രുവരി 25ന് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


മുഖാമുഖത്തില്‍ കലാ - സാംസ്‌കാരിക രംഗത്തെ പ്രശ്‌നങ്ങളും അനുബന്ധ വിഷയങ്ങളും ചര്‍ച്ചചെയ്യും. തൃശൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. കലാരംഗത്ത് പ്രാവീണ്യമുള്ളവരെ പ്രത്യേകം അതിഥികളായി ക്ഷണിച്ച് അവരുടെ അഭിപ്രായം കേള്‍ക്കും. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3വരെ വിവിധ ജില്ലകളില്‍ നടക്കുന്ന മുഖാമുഖം പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ജനകീയ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരില്‍ നടത്തുന്ന മുഖാമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 ന് സാംസ്‌കാരിക മേഖലയിലുള്ളവരുമായി സംവദിക്കും. തൃശൂര്‍ എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടത്തിയ മുഖാമുഖം സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ രക്ഷാധികാരികളായും മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനുമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാകളക്ടര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 251 അംഗങ്ങളുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയും 1001 അംഗങ്ങള്‍ അടങ്ങിയ ജനറല്‍ കമ്മിറ്റിയും രൂപീകരിച്ചു.

Post Top Ad