കോഴിക്കോട്: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന കോഴിക്കോട് കൊളാവിപ്പാലം ടൂറിസം മാസ്റ്റർ പ്ലാൻ മിഷൻ 2025 പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വടകര സാൻഡ് ബാങ്ക്സ് മുതൽ മിനി ഗോവയുൾപ്പെടെയുള്ള പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നതാകും മാസ്റ്റർ പ്ലാൻ. പദ്ധതിയുടെ പ്രാഥമിക നടപടികൾക്കായി വിനോദ സഞ്ചാരവകുപ്പിൽ നിന്ന് തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തെ ടൂറിസം സാധ്യതകൾ കൂടുതൽ വർധിപ്പികുന്ന രീതിയിൽ മുഖഛായ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പ്രദേശത്തിൻ്റെ പാരിസ്ഥിതികാഘാത പഠനം നടത്താൻ തീരുമാനിച്ചു. 2024 ജൂണിൽ പ്രാരംഭ പ്രവർത്തനം ആരംഭിച്ച് 2025 തുടക്കത്തിൽ ആദ്യഘട്ട നടപടികൾ പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭാവിയിൽ കാപ്പാട് മുതൽ സാൻഡ് ബാങ്ക്സ് വരെയുള്ള സ്ഥലങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.പദ്ധതി പ്രദേശത്തിൻ്റെ ശാസ്ത്രീയ പഠന റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. സാൻഡ്ബാങ്ക്സ്, കുഞ്ഞാലിമരക്കാർ മ്യൂസിയം, മിനി ഗോവ, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബോട്ട്ജെട്ടി, വെഡ്ഡിങ് ഡെസ്റ്റിനേഷൻ, ടെൻ്റുകൾ, നടപ്പാത എന്നിവ ഉൾപ്പെടുന്നതാണ് കൊളാവിപ്പാലം ടൂറിസം മാസ്റ്റർപ്ലാൻ. യുഎൽസിസി എസാണ് കരട് മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
Saturday 3 February 2024
Home
. NEWS kerala
കൊളാവിപ്പാലം ടൂറിസം മാസ്റ്റർപ്ലാൻ: കാപ്പാട് മുതൽ വടകര സാൻഡ്ബാങ്ക്സ് വരെ നീളുന്ന സർക്യൂട്ട്, അടുത്തവർഷം ആദ്യഘട്ട നടപടികൾ പൂർത്തിയാക്കും.