ദീർഘദൂര റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദം നൽകുമെന്ന് മന്ത്രി കെബി ഗണേശ് കുമാർ. സ്വകാര്യ നിക്ഷേപം ഉണ്ടായാലേ നാട്ടിൽ തൊഴിൽ അവസരമുണ്ടാകൂ. കേരളത്തിൽ നാൽപതിനായിരത്തോളം പ്രൈവറ്റ് ബസുകൾ സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും ഏഴായിരത്തോളമായി കുറഞ്ഞു.
പ്രൈവറ്റ് ബസുകളോടൊപ്പം KSRTC ബസുകൾ മത്സരിച്ച് ഓടിച്ചതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.