ശരീരത്തിലെ വിറ്റാമിന്‍ ഡിയും സിങ്കിന്റെ അഭാവമാണ് മുടിക്കൊഴിച്ചിലിന് ഒരു കാരണം. സിങ്കിന്റെ കുറവ് മുടിയിഴകളെ കനംകുറയ്ക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. മുടികൊഴിച്ചില്‍ അകറ്റുന്നതിന് ഭക്ഷണക്രമം പ്രധാനമാണ്. മുടികൊഴിച്ചില്‍ ഉള്ളവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു നല്ല പോഷക പാനീയമുണ്ട്. കറിവേപ്പില, ഇഞ്ചി, നെല്ലിക്ക എന്നീ മൂന്ന് ചേരുവകള്‍ ചേര്‍ത്ത് ഇത് ഉണ്ടാക്കാം. ഒരു പിടി കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, 2 നെല്ലിക്ക എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മിക്സില്‍ അടിച്ചെടുക്കുക. ശേഷം കുടിക്കുക. കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും ആവശ്യമായ ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നത് തടയാനും ആരോഗ്യകരവും കട്ടിയുള്ളതുമായ മുടിയ്ക്കും അവ സഹായിക്കുന്നു. ഇഞ്ചിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും, നീളമുള്ളതും ശക്തവുമായ മുടിയ്ക്കും സഹായിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതും മുടി വളരുന്നതിനും അകാല നര തടയുന്നതിനും നിര്‍ണായക പങ്ക് വഹിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നി നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നെല്ലിക്ക സഹായകമാണ്
Sunday, 11 February 2024
Home
Unlabelled
മുടികൊഴിച്ചില്‍ ഉള്ളവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പോഷക പാനീയം
മുടികൊഴിച്ചില്‍ ഉള്ളവര്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പോഷക പാനീയം
About We One Kerala
We One Kerala