അനിയത്തിയെ സ്വീകരിക്കാൻ ഓടിയെത്തി, പതിയിരുന്നത് മരണം ; പള്ളിക്കുന്നിന് നൊമ്പരമായി ഇമാനുവലിന്‍റെ വേർപാട്. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 7 March 2024

അനിയത്തിയെ സ്വീകരിക്കാൻ ഓടിയെത്തി, പതിയിരുന്നത് മരണം ; പള്ളിക്കുന്നിന് നൊമ്പരമായി ഇമാനുവലിന്‍റെ വേർപാട്.

 

കൽപ്പറ്റ: കൂടപ്പിറപ്പിനെ സ്കൂൾ ബസ്സിൽ നിന്നും കൂട്ടാൻ ബസ്സിന് അടുത്തേക്ക് എത്തിയ എൽകെജി വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിന്‍റെ ഞെട്ടലിലാണ് പള്ളിക്കുന്ന് ഗ്രാമം. വയനാട് ജില്ലയിലെ  പള്ളിക്കുന്ന് മൂപ്പൻകാവ് പുലവേലിൽ ജിനോ സോസ് - അനിത ദമ്പതകളുടെ ഇളയ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്. കണിയാമ്പറ്റ ഗവ. എൽ.പി സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഓട്ടിസം രോഗബാധിതനായ ഇമ്മാനുവലിൻ്റെ ഇരട്ട സഹോദരി എറിക്കയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് ഇറക്കാൻ സ്കൂൾ ബസ് എത്തിയപ്പോഴായിരുന്നു അപകടം. വിളമ്പുകണ്ടം കാർമ്മൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായ എറിക്കയെ ഇറക്കുന്നതിനിടെ ഇമ്മാനുവൽ വീട്ടിൽ നിന്നും ഇറങ്ങി സ്കൂൾ ബസ്സിന് അടുത്തെത്തുകയായിരുന്നു.  

എന്നാൽ കുട്ടി വന്നതറിയാതെ അബദ്ധത്തിൽ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. കുട്ടിയെ ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മറ്റുസഹോദരങ്ങൾ : എയ്ഞ്ചൽ ട്രീസ, ആൽവിൻ ജോസ്.


Post Top Ad