ഇവാനാശാൻ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 April 2024

ഇവാനാശാൻ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു.

 


ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്തോടെ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി മറ്റൊരു സങ്കടക്കരമായ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രീയപ്പെട്ട പരിശീലകൻ ഇവാൻ വുകമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.


കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ആരാധകരെ ഈ കാര്യം അറിയിച്ചത്. പരസ്പര ധാരണയോടെയാണ് ബ്ലാസ്റ്റേഴ്സും ഇവാനാശാനും ഇപ്പോൾ വേർപിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസൺ ബ്ലാസ്റ്റേഴ്സിനൊപ്പം ചിലവഴിച്ചതിനുശേഷമാണ് ഇപ്പോൾ ആശാൻ ക്ലബ്ബ് വിടുന്നത്.


 ബ്ലാസ്റ്റേഴ്സിലെത്തിയ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മൂന്ന് സീസണിലും പ്ലേഓഫ്‌ യോഗ്യത നേടാൻ കഴിഞ്ഞിരുന്നു. ഇതിൽ 2021-22 സീസണിൽ ആശാൻ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ വരെ എത്തിക്കാൻ സാധിച്ചിരുന്നു.


2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ അങ്ങനെ ഒട്ടനവധി നേട്ടങ്ങളും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടാൻ കഴിഞ്ഞു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലനാണ് ഇപ്പോൾ കളം വിട്ടിരിക്കുന്നത്.

We One Kerala

Nm



Post Top Ad