തൊഴിലധിഷ്ഠിത കോഴ്സുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ അക്കാദമി ‘സ്വീസ് എഡ്‌ടെക്’ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 April 2024

തൊഴിലധിഷ്ഠിത കോഴ്സുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ അക്കാദമി ‘സ്വീസ് എഡ്‌ടെക്’


തൊഴിലധിഷ്ടിത കോഴുസുകള്‍ക്ക് യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കേറ്റോടു കൂടി ബാംഗ്ലൂര്‍ ആസ്ഥാനമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ അക്കാദമിയാണ് സ്വീസ് എഡ്‌ടെക്. വീട്ടില്‍ ഇരുന്നോ അല്ലെങ്കില്‍ നിലവിലെ ജോലിയില്‍ അപ്‌ഗ്രേടേഷന്‍ ചെയ്യാനോ സാധ്യമാകുന്ന രീതിയില്‍ വിദഗ്ധരുടെ സഹായത്തോടെയാണ് സ്വിസ് എ‍‍ഡ്ടെക് സ്ഥാപിച്ചിരിക്കുന്നത് . സ്ത്രീ ശക്തീകരണം കുട്ടികളുടെ വിദ്യാഭാസം എന്നി ലക്ഷ്യങ്ങളുമായി ആരംഭിച്ച സ്വീസ് എഡ്‌ടെക് ക്രമേണ യൂത്ത് എമ്പവര്‍മെന്റിന്റെ ഭാഗമായി. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇതിനോടകം പഠനം പൂർത്തിയാക്കിയിരിക്കുന്നത്. അരലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ ലഭിക്കാൻ സ്വീസ് സഹായിച്ചു. മികച്ച അധ്യാപകരുടെ മേല്‍നോട്ടത്തില്‍ മോണ്ടിസോറി, പ്രീ പ്രൈമറി, അറബിക് ടി ടി സി, ഫാഷന്‍ ഡിസൈന്‍, അക്കൗണ്ടിങ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക് തുടങ്ങി നൂറോളം കോഴ്‌സുകള്‍ ഓണ്‍ലൈന്‍ വഴി സ്വീസ് എഡ്ടെക് പഠിപ്പിക്കുന്നു. ആധികാരികമായ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ്, മികച്ച സര്‍വീസ് എന്നിവയാണ് സ്വിസിന്റെ മുഖമുദ്ര. ഇന്ത്യക്ക് പുറത്ത് യു.എ.ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, യു.കെ, നേപാള്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാര്‍ഥികള്‍ സ്വീസിലുടെ കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിച്ച്, ജോലി ചെയ്യുന്നു. ഓരോ വര്‍ഷവും അയ്യായിരത്തോളം ആളുകളാണ് ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകൾക്ക് മാത്രമായി പഠിച്ചിറങ്ങുന്നത്. വർഷത്തിൽ ഏറ്റവും കൂടുതൽ TTC വിദ്യാർഥികൾ പഠിച്ചിറങ്ങുന്ന സ്ഥാപനമാണ് സ്വീസ്. 2025ഓട് കൂടി അഞ്ച് ലക്ഷം ആളുകൾക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പരിശീലനം നല്‍കുകയെന്നതാണ് സ്വീസ് മുന്നോട്ട് വെക്കുന്ന മറ്റൊരു ലക്ഷ്യം. എ.ഐ, Augmented റിയാലിറ്റി, വീര്‍ച്വല്‍ റിയാലിറ്റി അടക്കമുള്ള നൂതന സംവിധാനം ഉപയോഗിച്ച് വോക്ആപ് എന്ന ആപ്പും സ്വീസ് ലോഞ്ച് ചെയ്തിട്ടുണ്ട്. Augmented റിയാലിറ്റി, വിര്‍ച്ചല്‍ റിയാലിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്, ഡാറ്റ സയന്‍സ് പോലുള്ള ന്യൂതന കോഴ്‌സുകളും സ്വീസ് ഈ വർഷം ആരംഭിക്കുകയാണ്. പുതിയ തലമുറയില്‍ തൊഴിലില്ലായ്മ കുറക്കുവാനും വേഗത്തില്‍ ജോലി നേടുവാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്നാണ് സ്വീസ് എഡ്‌ടെക് ഫൗണ്ടറും സിഈഒയുമായ സി പി മുഹമ്മദ് ഹാരിസ് പറയുന്നത്. വരുന്ന രണ്ട് വര്‍ഷം കൊണ്ട് 100 കോടി ടേൺഓവറുള്ള കമ്പനിയായി മാറുകയും 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നേടി കൊടുക്കുവാനും സ്വയം തൊഴില്‍ നേടിയെടുക്കാനും സ്വീസിലൂടെ സാധ്യമാകും. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഓഫ് ലൈൻ ക്യാമ്പസായ She അക്കാദമി, കുട്ടികള്‍ക്കുള്ള മോണ്ടിസോറി ചെയിന്‍ സ്‌കൂള്‍ Monte home എന്നിവ സ്വീസ് ഗ്രൂപ്പിന്റെ കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളാണ്.

WE ONE KERALA-AJ




Post Top Ad