വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്തതിൽ തകരാറുണ്ടായി; അത് മനപൂർവമാണോ എന്ന് പരിശോധിക്കണമെന്ന് എംഎം ഹസ്സൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 April 2024

വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്തതിൽ തകരാറുണ്ടായി; അത് മനപൂർവമാണോ എന്ന് പരിശോധിക്കണമെന്ന് എംഎം ഹസ്സൻ

 


വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്തതിൽ തകരാറുണ്ടായി എന്ന് കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. അത് മനപ്പൂർവ്വമാണോ എന്ന് പരിശോധിക്കണം. യന്ത്രത്തകരാറും ആവശ്യമായ ജീവനക്കാരുടെ അഭാവവും പലയിടത്തും തിരിച്ചടിയായി എന്നും അദ്ദേഹം പ്രതികരിച്ചു.തെരഞ്ഞെടുപ്പ് വൈകി. 20 സെക്കൻ്റ് കാത്തിരുന്നിട്ടും ബീപ്പ് സൗണ്ട് വരാത്ത പ്രശ്നമുണ്ടായി. വ്യാപക പരാതിയാണ് ഉയരുന്നത്. എല്ലായിടത്തും പ്രശ്നങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.മതിയായ ജീവനക്കാരും ഉണ്ടായില്ല. വോട്ടിംഗ് മെഷീനുകൾ പലയിടത്തും കുറവായിരുന്നു. കാസർഗോഡ് , കണ്ണൂർ മണ്ഡലങ്ങളിൽ വ്യാപകമായ കള്ളവോട്ടും ബൂത്ത് പിടുത്തവും നടന്നു. കണ്ണൂരിലെ പ്രശ്ന ബാധിത ബൂത്തുകളിൽ ഒരു മുൻകരുതലും എടുത്തില്ല. വടകര പാനൂരിൽ രണ്ട് പ്രിസൈഡിംഗ് ഓഫീസർമാർ കൃതൃമം കാണിച്ചു. കള്ളവോട്ട് ചെയ്യാൻ അവസരമൊരുക്കിയ പ്രിസൈഡിംഗ് ഓഫീസർമാർക്കെതിരെ കടുത്ത ശിക്ഷ സ്വീകരിക്കണം. 20 സീറ്റിലും യു.ഡി.എഫിന് നല്ല വിജയപ്രതീക്ഷ. ഒരിടത്തും പരാജയഭീതിയില്ലസമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണുള്ളത്. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടർമാർ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളിൽ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടർമാരാണ് വൈകിയെത്തിയത്

We One Kerala

Nm



Post Top Ad