സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 April 2024

സാങ്കേതിക തകരാര്‍: ഇ വി എം മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു

 


ഇവിഎം തകരാറിലായതിനാല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ ആറും (നമ്പര്‍ 2, 7, 9, 65, 67, 104) പേരാവൂര്‍ ഏഴും ( 15,18, 59, 95, 98, 108, 129) ഇരിക്കൂര്‍ മൂന്നും (21, 109, 183) അഴീക്കോട് രണ്ടും (32, 143) കണ്ണൂര്‍ ഒന്നും (149) ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകി. ഇവിഎം മാറ്റി സ്ഥാപിച്ചശേഷമാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ മോക്ക് പോള്‍ സമയത്ത് ഇവിഎം തകരാറ് കാരണം 16 ബാലറ്റ് യൂനിറ്റും 29 കണ്‍ട്രോള്‍ യൂനിറ്റും 41 വിവിപാറ്റ് യൂനിറ്റും മാറ്റി. ( നിയമസഭാ മണ്ഡലം, മാറ്റിയ ബാലറ്റ് യൂനിറ്റിന്റെ എണ്ണം, കണ്‍ട്രോള്‍ യൂനിറ്റിന്റെ എണ്ണം, വിവിപാറ്റ് എണ്ണം എന്ന ക്രമത്തില്‍: പയ്യന്നൂര്‍ 0-1-2, .കല്ല്യാശ്ശേരി 1-2-5, തളിപ്പറമ്പ് 2-4-5, ഇരിക്കൂര്‍ 2-3-5, അഴീക്കോട് 2-4-7, കണ്ണൂര്‍ 0-2-1, ധര്‍മടം 2-4-4, മട്ടന്നൂര്‍ 4-2-1, പേരാവൂര്‍ 1-2-1, തലശ്ശേരി 0-3-3, കൂത്തുപറമ്പ് 2-2-7)

പോളിങ്ങ് ആരംഭിച്ച ശേഷം ഏഴ് ബൂത്തുകളില്‍ വിവിപാറ്റ് മാറ്റേണ്ടി വന്നു. (പയ്യന്നൂര്‍-1, കല്ല്യാശ്ശേരി-3, അഴീക്കോട്-2, ധര്‍മടം-1). തകരാര്‍ സംഭവിച്ചാല്‍ മാറ്റി സ്ഥാപിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഓരോ ബൂത്തുകളും പോളിങ്ങിനായി സജ്ജമാക്കിയിരുന്നത്

We One Kerala

Nm



Post Top Ad