മിനിസ്ക്രീൻ രംഗത്തും സിനിമയിലും ഏറെ ശ്രദ്ധ നേടിയ നടനാണ് സാഗർ സൂര്യ. തട്ടീം മുട്ടീം എന്ന ജനപ്രിയ പരിപാടിയിൽ കൂടിയാണ് സാഗർ ഏവർക്കും പരിചിതനായി മാറിയത്. എന്നാൽ ബിഗ് ബോസ് സീസൺ 5 ൽ എത്തിയതോടെയാണ് സാഗർ കൂടുതൽ ജനശ്രദ്ധ നേടിയെടുക്കുകയും ഒപ്പം ഇപ്പോഴിതായ ജോജു സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ‘പണി’ എന്ന സിനിമയിൽ നായകനെ പോലും വിറപ്പിച്ച വില്ലൻ വേഷത്തിൽ എത്തിയ സാഗർ സൂര്യ അതി ഗംഭീര പ്രകടനവുമാണ് കാഴ്ച വെച്ചത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ സാഗർ വളരെ വലിയ മനസുള്ള ഒരു വ്യക്തിയാണെന്ന് തെളിയിച്ച ആളുകൂടിയാണ്. സാഗറിന്റെ എല്ലാമായിരുന്ന അമ്മ വളരെ അപ്രതീക്ഷിതമായി സാഗറിനെ വിട്ടുപോയത് അദ്ദേഹത്തെ ഏറെ തളർത്തിയിരുന്നു, ബിഗ് ബോസിൽ മത്സരിച്ചതിന് ശേഷം പുറത്തിറങ്ങിയ സാഗർ ആദ്യം ചെയ്തത് തന്നെ വിട്ടുപോയ അമ്മയുടെ ഏറ്റവും വലിയൊരു ആഗ്രഹം സാധിക്കുക എന്നത് ആയിരുന്നു. സാഗറിന്റെ വീട്ടിൽ സഹായത്തിന് നിന്നിരുന്ന ഒരു സ്ത്രീക്ക് വീട് വച്ച് കൊടുക്കണം, അവൾക്ക് മഴ പെയ്യുമ്പോൾ വെള്ളം വീഴത്തൊരു വീട്, എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാഗർ പറഞ്ഞിരുന്നു. ആ ആഗ്രഹം സാഗർ നിറവേറ്റിയിരുന്നു. അമ്മയുടെ ആഗ്രഹം പോലെ ആ സ്ത്രീക്ക് വീട് വെച്ചുകൊടുത്ത ശേഷം സാഗർ കുറിച്ച വാക്കുകൾ ഇങ്ങനെ ആയിരുന്നു. ‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ. എനിക്കിത് ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം, എന്റെ സ്വപ്നത്തിന് കൂടെ നിന്നവര്‍ക്കു എല്ലാം ഇന്ന് ജൂണ്‍ 11 അമ്മ പോയിട്ട് 3 വര്‍ഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചുകൊടുക്കാന്‍ പറ്റി. ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത് അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗർ വീഡിയോ പങ്കുവച്ച് കുറിച്ചത്. ഈ നല്ല മനസിന് സാഗറിനെ നിരവധി പേര് അഭിനന്ദിച്ചിരുന്നു.

Post a Comment