ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിന്റെ ദേശീയ ഉത്തരവാദിത്വം ഒളിമ്പിക്സ് അസോസിയേഷനെന്ന് കേന്ദ്ര കായിക മന്ത്രാലയം. മത്സരങ്ങളുടെ നടത്തിപ്പും മത്സരക്രമവും നിശ്ചയിക്കുന്നത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണെന്ന് കേരളം അയച്ച കത്തിന് കേന്ദ്രം മറുപടി നൽകി. ഉത്തരവാദി സംസ്ഥാന കായിക വകുപ്പാണെന്നായിരുന്നു കേരള ഒളിമ്പിക്സ് അസോസിയേഷന്റെ വാദം. ദേശീയ ഗെയിംസ് സമാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കേരളം അയച്ച കത്തിന് കേന്ദ്ര കായിക മന്ത്രാലയം മറുപടി നൽകിയത്. കളരിപ്പയറ്റിനെ മത്സരയിനമായി തീരുമാനിക്കേണ്ടത് ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ ആണെന്നാണ് കേന്ദ്രസർക്കാരിന്റെ മറുപടി. മത്സരം നടത്തിപ്പിനുള്ള പൂർണ്ണ ചുമതലയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണെന്ന് മറുപടിയിൽ പറയുന്നു. കേരളത്തിൻറെ കത്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അയച്ചെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കുന്നു. കളരിപ്പയറ്റ് ഉൾപ്പെടുത്താൻ സംസ്ഥാന കായിക വകുപ്പ് സമ്മർദം ചെലുത്തിയില്ലെന്നായിരുന്നു കേരള ഒളിമ്പിക് അസോസിയേഷന്റെ വാദം. ഈ വാദങ്ങൾ പൂർണമായും തള്ളുന്നതാണ് കേന്ദ്രസർക്കാർ കേരളത്തിനയച്ച കത്ത്. സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ നേരത്തെ ഇടപെട്ടിരുന്നെങ്കിൽ കളരിപ്പയറ്റ് മത്സരം ആകുമായിരുന്നു.ഇതെല്ലാം അറിയാം എന്നിരിക്കെ കേരള ഒളിമ്പിക് അസോസിയേഷൻ ഇക്കാര്യങ്ങൾ മറച്ചുവെച്ചെന്നാണ് വ്യക്തമാകുന്നത്. കൂടാതെ കേരളത്തിൽ നിന്നുള്ള പിടി ഉഷയാണ് ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്. കേരളത്തിന്റെ ആവശ്യത്തിൽ ഇടപെടാൻ പി ടി ഉഷയും തയ്യാറായില്ല.

Post a Comment