കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു; കഴുത്തിന് ഗുരുതര പരിക്ക്

 



കാളികാവില്‍ കടുവാ ദൗത്യത്തിനായി എത്തിച്ച കുംകിയാന പാപ്പാനെ ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാനെ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പാപ്പാൻ ചന്തുവിനെ ആന എടുത്തെറിയുകയായിരുന്നു. ഉടൻ തന്നെ ചന്തുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 60 അംഗ സംഘമാണ് കടുവയ്ക്കായി മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവും നടത്തുന്നുണ്ട്.

 WE ONE KERALA -NM 



Post a Comment

0 Comments