സമാധാനത്തിന്റെ പാത തെരഞ്ഞെടുത്തതില്‍ ഇന്ത്യയേയും പാകിസ്താനേയും അഭിനന്ദിക്കുന്നുവെന്ന പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. പൂര്‍ണ്ണ വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും നേരിട്ടുള്ള ആശയവിനിമയത്തില്‍ ഏര്‍പ്പെടാനും പ്രസിഡന്റ് ട്രംപ് ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നത് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവിച്ചു. ഭാവിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട ചര്‍ച്ചകള്‍ക്കായി അമേരിക്ക പിന്തുണ നല്‍കുന്നത് തുടരും. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം. ഇന്ത്യ- പാകിസ്താന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തിയത് ട്രംപാണെന്ന് അമേരിക്ക അവകാശപ്പെടുന്നുവെങ്കിലും ഇന്ത്യ ഇക്കാര്യം പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ബുദ്ധിപൂര്‍വം തീരുമാനമെടുത്തതില്‍ ഇരുവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ തുടര്‍സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സമ്പൂര്‍ണ വെടിനിര്‍ത്തല്‍ തുടരുന്നതിനും പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയോയും പിന്തുണ നല്‍കുന്നത് തുടരുമെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അതേസമയം ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം അതിര്‍ത്തി ഗ്രാമങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മുവിലും പഞ്ചാബിലും ഉള്‍പ്പെടെ കരുതലിന്റെ ഭാഗമായി ഇന്നലെ ബ്ലാക്ക് ഔട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.

Post a Comment