അമ്മുവിനെ കള്ളിയാക്കാൻ ശ്രമിച്ചു; കടന്നുപോയത് കടുത്ത സമ്മര്‍ദ്ദത്തിലൂടെ; സിപാസ് അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ



 പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ സിപാസ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തല്‍. അമ്മുവിനെ മോഷണക്കേസില്‍ കുടുക്കി കള്ളിയാക്കാന്‍ ശ്രമിച്ചുവെന്ന് സിപാസ് കണ്ടെത്തി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് അമ്മു കടന്നു പോയതെന്നും സിപാസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.പ്രതികളില്‍ ഒരാളായ അഷിത അമ്മുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സിപാസ് കണ്ടെത്തി. അമ്മുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാം കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ അമ്മുവിന്റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

WE ONE KERALA -NM 



Post a Comment

0 Comments