കാങ്കോൽ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

 



കാങ്കോൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി കാങ്കോൽ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി.താഴെ കുറുന്തിലെ പാലറ്റ് ഫ്ലക്സ് കമ്പനിയിൽ നിന്നുള്ള മാലിന്യം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുകയും വീട് വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു അനധികൃതമായി പ്രവർത്തിക്കുന്ന ഈ കമ്പനി അടച്ചുപൂട്ടുവാനും ദുരിതം അനുഭവിക്കുന്ന പ്രദേശവാസികൾക്ക് തക്കതായ നഷ്ടപരിഹാരം കൊടുക്കണം എന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ധർണ്ണ സംഘടിപ്പിച്ചത് കണ്ണൂർ ജില്ലാ ബിജെപി നോർത്ത് പ്രസിഡന്റ് വിനോദ് മാസ്റ്റർ ധർണ്ണഉദ്ഘാടനം ചെയ്തു. ബിജെപി കാങ്കോൽ പഞ്ചായത്ത് പ്രസിഡന്റ് ഈ പ്രദീപൻ സ്വാഗതം പറഞ്ഞു പെരിങ്ങോം മണ്ഡലം പ്രഭാരി സി നാരായണൻ സംസാരിച്ചു പെരിങ്ങോം മണ്ഡലം ജനറൽ സെക്രട്ടറി കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01