ഭിന്നശേഷി സംവരണ നിയമനത്തിൽ മാനേജ്മെന്റുകൾക്ക് ക്ലാരിറ്റി ഉണ്ടാകുന്നതിന് വേണ്ടി സർക്കുലറുകളും ഉത്തരവുകളുടെയും കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. സംശയങ്ങൾ ഉള്ളവർക്ക് അസൽ ഉത്തരവുകൾ പരിശോധിച്ച് വ്യക്തത വരുത്താമെന്നും മന്ത്രി അറിയിച്ചു.
നിയമനത്തെ സംബന്ധിച്ച് ആർക്കും ഒരു സംശയവും വരേണ്ട കാര്യമില്ല. മാനേജ്മെൻറ് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അതിലൂടെ പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനേജ്മെൻറ് പ്രതിനിധികൾ മുഖ്യമന്ത്രിയെയും തന്നെയും വന്നു കണ്ടിരുന്നുവെന്നും. സർക്കാരിനെ വിമർശിച്ചവരുൾപ്പെടെ വന്നു കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിച്ചു പോവുക എന്നത് മാത്രമാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം തന്നെ പറയേണ്ട കാര്യങ്ങൾ പറയുമെന്നും 1,151 മാനേജ്മെന്റുകൾ മാത്രമാണ് നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകും അതെല്ലാം പരിഹരിച്ചു മുന്നോട്ടു പോവുക എന്നത് മാത്രമാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലായിടത്തെയും ഒഴിവുകൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)




إرسال تعليق