സിപിഎമ്മിൻ്റെ രക്തസാക്ഷി ഫണ്ടുകളെ കുറിച്ച് അന്വേഷണം വേണം രമേശ് ചെന്നിത്തല




സി പി എമ്മിൻ്റെ രക്തസാക്ഷി ഫണ്ടുകളെ കുറിച്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. 300 ഓളം രക്തസാക്ഷികൾ സി പി എമ്മിനുണ്ട് എന്ന് അവർ തന്നെ പറയാറുണ്ട്. ഈ ഫണ്ട് പിരിവിനെ കുറിച്ച് എല്ലാം അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രക്തസാക്ഷി ഫണ്ട് പിരിവിൻ്റെ കണക് എവിടെ എന്ന് ചോദിക്കുമ്പോൾ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത് മറുപടി പറയാൻ മനസില്ലെന്നാണ്. എന്നാൽ ജനങ്ങൾ അതിന് മറുപടി പറയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കാരിൽ നിന്ന് മാത്രമല്ല ജനങ്ങളിൽ നിന്നുമാണ് പണം പിരിച്ചത്. ധാർഷ്ട്യത്തോടെ പാർട്ടി സെക്രട്ടറി മറുപടി പറയുന്നത് ശരിയല്ല. രക്തസാക്ഷികളുടെ കുടുംബം ഈ പാർട്ടിയോട് പൊറുക്കില്ല. വൻതോതിൽ സാമ്പത്തിക സമാഹരണം നടത്തി അത് തട്ടിപ്പ് നടത്തിയെന്നാണ് മുൻ ജില്ലാ കമ്മിറ്റിയംഗം കൂടിയായ വി കുഞ്ഞികൃഷ്ണൻ പറയുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

Post a Comment

Previous Post Next Post

AD01