കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛനും മകൾക്കും ദാരുണാന്ത്യം



 കോഴിക്കോട് വെള്ളിമാടുകുന്നിൽ ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും മകൾക്കും ദാരുണാന്ത്യം. 19 വയസുകാരിയായ ഫാത്തിമ നേഹയും പിതാവ് റാഫിയുമാണ് മരിച്ചത്. ജെഡിടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായാണ്. എൻജിഒ ക്വാർട്ടേഴ്‌സ് റോഡിൽ വെച്ചാണ്9 അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തലക്ക് ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.


Post a Comment

Previous Post Next Post

AD01