കണ്ണൂർ: പത്ര–ദൃശ്യ–ശ്രവ്യ–ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ പ്രഥമ അച്ചടി മാധ്യമ പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകനും അധ്യാപകനുമായിരുന്ന മടവൂർ അബ്ദുൾ ഖാദറിന് (73) ന് ലഭിച്ചു. ഞായറാഴ്ച കണ്ണൂരിൽ നടന്ന കെഎംപിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുരസ്കാര പ്രഖ്യാപനം നടന്നു. അധ്യാപനത്തിലും മാധ്യമരംഗത്തും കായികസാമൂഹിക സാംസ്ക്കാരിക, സാഹിത്യ , ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വമാണ് അബ്ദുൾഖാദർ മാസ്റ്റർ. കഴിഞ്ഞ 40 വർഷമായി മാധ്യമരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിനാണ് അർഹനായത്. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ പഞ്ചായത്തിലെ പട്ടുവം വാണീവിലാസം എ.എൽ.പി സ്കൂൾ അധ്യാപകനായി സേവനം ആരംഭിച്ച അബ്ദുൾഖാദർ മാസ്റ്റർ അധ്യാപനത്തിനു ശേഷം പെടയങ്കോട് ഹാജറ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പ്രിൻസിപ്പളായും സേവനം ചെയ്തു. സമൂഹ മനസ്സിലേക്ക് മാധുര്യമാർന്ന അനുഭവങ്ങൾ പകർന്ന് നൽകിയ വ്യക്തിത്വമാണ്. ചന്ദ്രികയിലൂടെ പത്രപ്രവർത്തന രംഗത്ത് പ്രവേശിച്ച ഇദ്ദേഹം തേജസ്, മാതൃഭൂമി, മാധ്യമം തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ സുപ്രഭാതം ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനാണ്. കഴിഞ്ഞ വർഷം കണ്ണൂർമെട്രോ വാർത്തയിൽ പ്രസിദ്ധീകരിച്ച “ത്യാഗത്തിന്റെ വഴിയെ പുണ്യ സ്മരണകളിൽ ഇവർ” എന്ന റിപ്പോർട്ടിനാണ് പുരസ്കാരം ലഭിച്ചത്. അധ്യാപകനായിരിക്കെ കേരള അറബിക് ടീച്ചേഴ്സ് യൂണിയൻ (കെ.എ. ടി. യു) സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മറ്റി അംഗം, അറബി പ്രചാരണ സഭ സംസ്ഥാന സെക്രട്ടറി, കേരള സ്കൂൾ ടീച്ചേഴ്സ് സംസ്ഥാന സെക്രട്ടറി, ഗ്രന്ഥശാലാ സംഘം പ്രവർത്തകൻ, കെഎംപിയു കണ്ണൂർ ജില്ലാ പ്രസിഡന്റ്, സാംസ്കാരിക വേദി വൈസ് പ്രസിഡന്റ്, യുവശക്തി സാംസ്ക്കാരിക വേദി അംഗം,നാടക നടൻ, സംസ്ഥാന അധ്യാപക വോളിബോൾ ടീം അംഗം, കായിക രംഗത്ത് റഫറി തുടങ്ങിയ നിരവധി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ നിന്നുള്ള ജീവിത പാഠങ്ങളും അനുഭവങ്ങളും പുതുതലമുറക്ക് പകർന്ന് നൽകുന്നതിൽ എന്നും മുൻപന്തിയിലുള്ള അബ്ദുൾഖാദർ മാസ്റ്ററിനു മൃഗങ്ങളോടും പക്ഷികളോടുമുള്ള സ്നേഹവും ജീവിതത്തിന്റെ മറ്റൊരു സവിശേഷതയാണ്. വീട്ടിൽ തന്നെ ശുദ്ധ ജല മത്സ്യകൃഷി, കോഴി, താറാവ്, മുയൽ തുടങ്ങിയവയെ പരിപാലിക്കുന്ന ചെറിയ ഫാമും ഒരുക്കിയിട്ടുള്ള ഇദ്ദേഹം മികച്ച കർഷകനുമാണ്. പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ്, സാംസ്കാരിക–വിദ്യാഭ്യാസ രംഗങ്ങളിൽ പ്രശസ്തനായ മടവൂർ അബ്ദുൾഖാദർ മാസ്റ്ററിന് കലാ–കായിക മേഖലയിലെ മികച്ച റിപ്പോർട്ടുകൾക്ക് ഇതിനുമുമ്പും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്തമാസം സംഘടിപ്പിക്കുന്ന ക്ഷണിക്കപ്പെട്ട പ്രത്യേക സദസിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് കേരള മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് പീറ്റർ ഏഴിമല, ജനറൽ സെക്രട്ടറി വി.സെയ്ദ് എന്നിവർ അറിയിച്ചു. ഭാര്യ: എൻ. കെ. സുലൈഖ (റിട്ട. അധ്യാപിക), മക്കൾ: ഡോ. സുഖ്ഫാന ഷമീറ (ഗവ. മെഡിക്കൽ ഓഫീസർ).

.jpg)

Post a Comment