അലയൻസ് ഇന്റർനാഷണൽ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു


ഇരിട്ടി അലയൻസ് ക്ലബ്ബിന്റെ  പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അലയൻസ് ഡിസ്ട്രിക്ട്  ഗവർണർ കെ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്യുകയും പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രസിഡന്റ്‌ എ കെ ഹസൻ അധ്യക്ഷനായി. അലയൻസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ വിജയൻ ഇളയിടത്ത് മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി സുധാകരൻ ശിവദം, ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ ഡോ ജി ശിവരാമകൃഷ്ണൻ, അഡ്വക്കേറ്റ് പി കെ ആന്റണി, ടി ജെ അഗസ്റ്റിൻ, ജെയിംസ് പ്ലാക്കിയിൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ  ടി ജെ അഗസ്റ്റിൻ- പ്രസിഡന്റ്, പ്രകാശ് പാവണം- വൈസ് പ്രസിഡന്റ്, ജെയിംസ് പ്ലാക്കിയിൽ- സെക്രട്ടറി, അശോകൻ ഓ- ജോയിന്റ് സെക്രട്ടറി,  ഡോ സൂരജ് - ട്രഷറർ.



Post a Comment

Previous Post Next Post

AD01