ഡി വൈ എഫ് ഐ നുച്യാട് മേഖല കാൽനടജാഥ


ഉളിക്കൽ: 'കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചുകൊണ്ട് ഡി വൈ എഫ് ഐ നുച്യാട് മേഖല കാൽനടജാഥ തേർമലയിൽ ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി പി വി ബിനോയ്‌ ഉദ്ഘാടനം ചെയ്തു. യുവജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ജാഥ തേർമല, പരിക്കളം, പരിക്കളം സെന്റർ, പൊയ്യൂർക്കരി എന്നീ ജാഥ കേന്ദ്രങ്ങളിലെ ആവേശോജ്വലമായ സ്വീകരണങ്ങൾക്ക് ശേഷം കോക്കാട് ജാഥ സമാപിച്ചു. സമാപന പൊതുയോഗം സി പി ഐ (എം ) ഇരിട്ടി ഏരിയ കമ്മിറ്റി അംഗം അമർജിത് ഉദ്ഘാടനം ചെയ്തു. ഫാർമസിസ്റ്റ് നിയമനം ലഭിച്ച തേർമലയിലെ ഷേർലി പ്രസാദിന് സമാപന വേദിയിൽ ഉപഹാരം നൽകി അനുമോദിച്ചു. ജാഥ ക്യാപ്റ്റൻ പ്രശോഭ് വി. പി, വൈസ് ക്യാപ്റ്റൻ യജിന പത്മനാഭൻ, ജാഥ മാനേജർ രതീഷ്, മേഖല കമ്മിറ്റി അംഗം ലതീഷ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെയുള്ള യുവജന രോഷം രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ യൂത്ത് മാർച്ച്‌ വളരെ വിജയകരമായി സമാപിച്ചു. 



Post a Comment

أحدث أقدم

AD01