തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ എം.പിയെ സന്ദർശിച്ചു


കണ്ണൂർ: പാർട്ടി വിട്ട സി.പി.എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ എം.പിയെ സന്ദർശിച്ചു വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഗോവിന്ദൻ മാസ്റ്റർ കെ. സുധാകരൻ്റെ നടാലിലെ വീട്ടിലെത്തിയത്. കെ. സുധാകരൻ എം.പി ഗോവിന്ദൻ മാസ്റ്ററെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഏകദേശം അര മണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച്ച നടത്തി. ഇതിനു ശേഷമാണ് പിരിഞ്ഞത്. തളിപ്പറമ്പിൽ യു.ഡി.എഫ് പിൻതുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ' എന്നാൽ രണ്ട് യൂത്ത് കോൺഗ്രസ് ഭാരവാഹികളും ഒരു മണ്ഡലം നേതാവും ഇവിടെ പത്രിക സമർപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ സുധാകരൻ്റെ ഇടപെടൽ ആവശ്യപ്പെട്ടാണ് ടി. കെ ഗോവിന്ദൻ മാസ്റ്റർ എത്തിയതെന്നാണ് സൂചന.



إرسال تعليق

0 تعليقات