മയാമിയിൽ ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരുക്ക്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഹൗലോവർ സാൻഡ്ബാറിന് സമീപം ബിസ്കെയ്ൻ ഉൾക്കടലിലുണ്ടായിരുന്ന ബോട്ടാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാര്‍ക്കും പരുക്കേറ്റുവെന്ന് ഫ്ലോറിഡ മത്സ്യ വനസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. മയാമി സമയം ഉച്ചയ്ക്ക് 12.48 ഓടെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തുകയും ചെയ്തു. 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന്അഗ്നിരക്ഷാ സേനാംഗങ്ങള്‍ അറിയിച്ചു. നിലവിൽ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. തീപിടിക്കാനുള്ള കാരണമെന്താണെന്ന് നിലവിൽ അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. മൂന്നു പേർ ബോട്ടിൽ നിന്ന് എടുത്ത് ചാടുന്നതായി കണ്ടുവെന്ന് ദൃക്സാക്ഷിയായ പാട്രിക് ലീ പറഞ്ഞു. നിമിഷ നേരം കൊണ്ട് ബോട്ട് കത്തുകയായിരുന്നു. കുറേ പേർക്ക് പൊള്ളലേറ്റു. ബോട്ടിൽ പോകുമ്പോള്‍ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഗ്നിശമന വകുപ്പ് അധികൃതർ പറഞ്ഞു. “നിരവധി ബോട്ടുകൾ ഉണ്ടാകാറുള്ള സമയമാണിത്. അതിനാൽ ജാക്കറ്റുകൾ എന്നിവ എടുക്കുന്നത് നന്നാകും. തീപിടിത്തമോ സ്ഫോടനങ്ങളോ ഉണ്ടായാൽ തീയണയ്ക്കുന്നതിനായുള്ള ഉപകരണങ്ങള്‍ ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

.jpg)

Post a Comment