ചികിത്സയ്ക്ക് പിന്നാലെ യുവതി മരിച്ചു; രാജസ്ഥാനിൽ 14 വർഷമായി വ്യാജ ഡോക്ടർ ചമഞ്ഞ മധ്യവയസ്കൻ അറസ്റ്റിൽ


രാജസ്ഥാനിൽ 14 വർഷമായി വ്യാജ ഡോക്ടറായി ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന മധ്യവയസ്കൻ അറസ്റ്റിൽ. ദുലാൽ ബക്ഷി (52) ആണ് രാജസ്ഥാൻ സിഐഡിയുടെ പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ച ദുലാൽ നൽകിയ ചികിത്സയ്ക്ക് പിന്നാലെ യുവതി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ക്ലിനിക്ക് നടത്തി വരികയായിരുന്നു.

പശ്ചിമ ബംഗാള്‍ സ്വദേശിയായ ദുലാൽ ബക്ഷിക്കെതിരെ 2012ൽ ബയ്ത്തൂ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിലായിരുന്ന ഇയാളെ കണ്ടെത്തുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിൽ നിന്ന് പോയതിന് ശേഷം ഇയാള്‍ വ്യത്യസ്ത തിരിച്ചറിയൽ രേഖകളാണ് ഉപയോഗിച്ചിരുന്നത്. ബിഹാറിലും ഉത്തർപ്രദേശിലും ഇയാള്‍ താമസിച്ചിരുന്നു. ഗാസിപൂരിൽ താമസിക്കുന്നതിന് മു‍ൻപ് ഇയാള്‍,2012ൽ ബയ്ത്തൂ ബസ് സ്റ്റാൻഡിന് സമീപം ഡോക്ടറായി ക്ലിനിക് നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. മാജി ദേവി എന്ന യുവതി പനിയുമായി ദുലാൽ ബക്ഷിയെ സമീപിച്ചിരുന്നു. ചികിത്സയ്ക്ക് പിന്നാലെ യുവതി മരിച്ചു. ഇതിന് പിന്നാലെയാണ് ദുലാൽ അറസ്റ്റിലാകുന്നത്.

യുവതിക്ക് ഇഞ്ചക്ഷൻ നൽകുകയും ഗ്ലൂകോസ് നൽകുകയും ചെയ്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. യുവതിയെ ക്ലിനിക്കിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ യുവതി മരിച്ചു. പിന്നാലെ ദുലാൽ ബക്ഷി ഒളിവിൽ പോയി. സിഐഡിയുടെ അന്വേഷണത്തിന് പിന്നാലെയാണ് ദുലാൽ അറസ്റ്റിലായത്.



Post a Comment

Previous Post Next Post

AD01