ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ച് ചിത്രങ്ങൾ ഫോണിൽ പകർത്തി; 24കാരൻ പിടിയിൽ


ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി പിടിയിൽ. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം നടന്നത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത്, പെൺകുട്ടിയുടെ ബന്ധു വീട്ടിൽ വെച്ചാണ് മനുവിനെ പരിചയപ്പെടുന്നതെന്നാണ്. പിന്നീട് ഇൻസ്റ്റഗ്രാം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി വീട്ടിലെത്തി. മനു കയ്യിൽ കരുതിയിരുന്ന ജ്യൂസ് പെൺകുട്ടിക്ക് കുടിക്കാൻ കൊടുത്തു ഇതിനുശേഷം കുട്ടിയുടെ ബോധം നഷ്ടപ്പെട്ടെന്നും ബോധം വന്നപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തന്നെയാണ് സിഡബ്ല്യുസിയിൽ വിവരമറിയിച്ചത്. തുടർന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്. എന്നാൽ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പോലീസിനോട് പറഞ്ഞത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത മനുവിനെ കൻ്റോൺമെൻ്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.



Post a Comment

Previous Post Next Post

AD01